കഴിഞ്ഞ രണ്ടാഴ്ചയായി സൗദിയിലുള്ള കൊറൊണ വൈറസ് ലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാത്ത മറ്റ് ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് ഉംറ ചെയ്യുന്നതിനോ മദീനയിലെ പള്ളി സന്ദർശിക്കുന്നതിനോ വിലക്കില്ല. ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി അനുമതി തേടി ഇവർക്ക് സന്ദർശനം നടത്താം. വിദേശികളായ പൗരന്മാർക്കും ഉംറ തീർഥാടനത്തിന് നേരത്തെ സൗദി താത്ക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു.
Also Read-കൊറോണ ഭീതി: ഉംറ തീർഥാടകർക്ക് സൗദി അറേബ്യ താത്ക്കാലിക വിലക്കേര്‍പ്പെടുത്തി
ഗള്‍ഫ് രാജ്യങ്ങളിൽ ഭീതി ഉയർത്തി കൊറോണ വേഗത്തിൽ പടർന്നു പിടിക്കുകയാണ്. കുവൈറ്റിലും ബഹ്റൈനിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആ സാഹചര്യത്തിൽ മറ്റ് ഗൾഫ് രാഷ്ട്രങ്ങളും പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സൗദിയുടെ നിയന്ത്രണം.
advertisement
Location :
First Published :
February 29, 2020 7:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
കൊറോണ ഭീതി: ഗൾഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സൗദി മക്കയിലും മദീനയിലും വിലക്കേര്‍പ്പെടുത്തി