സർക്കാരിന്റെ കൈവശമുള്ള സൗദി ആരംകോയുടെ പ്രാഥമിക ഓഹരികൾ ഡിസംബറിൽ രണ്ട് ലക്ഷം കോടി (30 ബില്യൺ ഡോളർ) രൂപക്കാണ് വിറ്റുപോയത്. ഡോക്ടറുടെ മെഡിക്കൽ സ്ഥാപനത്തിന്റെ ഓഹരികൾ 16,000 കോടി (2.3 ബില്യൺ ഡോളർ) രൂപക്കാണ് വിറ്റത്. ഇതോടെ ലോകത്തെ ഏറ്റവും ധനികനായ ഡോക്ടറായി സുലൈമാൻ അബ്ദുൽ അസീസ് അൽ ഹബീബ് മാറി.
Also Read- കൊറോണ വൈറസ്: ഷാർജയില്‍ നിന്നും ദുബായിൽ നിന്നുമുള്ള വിമാനങ്ങൾക്ക് വിലക്ക് നീട്ടി ബഹ്റൈൻ
advertisement
സുലൈമാൻ അബ്ദുൽ അസീസ് അൽ ഹബീബിന്റെ സ്ഥാപനത്തിന്റെ 49 ശതമാനം ഓഹരി വില 8.5 ബില്യൺ റിയാൽ (2.3 ബില്യൺ ഡോളർ) ആണ്. അൽ ഹബീബ് മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമാണ് അദ്ദേഹം. സൗദിയിലും യുഎഇയിലും ബഹ്റൈനിലും നിരവധി ആശുപത്രികളും മെഡിക്കൽ സ്ഥാപനങ്ങളുമാണ് ഗ്രൂപ്പിനുള്ളത്.
ഇംഗ്ലണ്ടിലും സൗദിയിലുമാണ് ഡോക്ടർ പ്രാകടീസ് ചെയ്തത്. സൗദിയിലെ റിയൽ എസ്റ്റേറ്റ് പ്രോജക്ടറുകൾ ഏറ്റെടുത്ത് നടത്തുന്ന മുഹമ്മദ് അൽ ഹബീബ് റിയൽ എസ്റ്റേറ്റ് കമ്പനിയുടെ സഹഉടമയും ബോർഡ് അംഗവും കൂടിയാണ് അദ്ദേഹം.
