കൊറോണ വൈറസ്: ഷാർജയില്‍ നിന്നും ദുബായിൽ നിന്നുമുള്ള വിമാനങ്ങൾക്ക് വിലക്ക് നീട്ടി ബഹ്റൈൻ

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എത്തുന്ന എല്ലാ വിമാനങ്ങളും താൽക്കാലികമായി ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീട്ടിയതായും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: February 29, 2020, 8:40 AM IST
കൊറോണ വൈറസ്: ഷാർജയില്‍ നിന്നും ദുബായിൽ നിന്നുമുള്ള വിമാനങ്ങൾക്ക് വിലക്ക് നീട്ടി ബഹ്റൈൻ
news18
  • Share this:
മനാമ: കൊറോണ വൈറസ് ഭീതിയെ തുടർന്ന് ബഹ്റൈനിലേക്ക് എത്തിച്ചേരുന്ന പ്രാദേശിക വിമാനങ്ങളുടെ എണ്ണം കുറച്ചതായി ബഹ്‌റൈൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് (സിഎഎ) അറിയിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും എത്തുന്ന എല്ലാ വിമാനങ്ങളും താൽക്കാലികമായി ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് നീട്ടിയതായും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. 48 മണിക്കൂർ കൂടിയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. രാജ്യത്തെ പൗരന്മാരുടെയും ജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനം.

also read:കൊറോണ ഭീതി: ഗൾഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സൗദി മക്കയിലും മദീനയിലും വിലക്കേര്‍പ്പെടുത്തി

കൊറോണ വൈറസ് രോഗം (കോവിഡ് -19) ബാധിച്ച പ്രദേശങ്ങളിൽ താമസിക്കുന്നവരും രാജ്യത്തിലേക്ക് മടങ്ങാൻ പദ്ധതിയിട്ടിരുന്നവരുമായ എല്ലാ ബഹറിൻ പൗരന്മാരോടും 973 17227555 എന്ന നമ്പറിലേക്ക് വിളിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് -19 ന്റെ വ്യാപനത്തെ ചെറുക്കുന്നതിനും പ്രതിരോധിക്കുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ബന്ധപ്പെട്ട എല്ലാ അധികാരികളുമായും സഹകരിക്കുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

വൈറസിനെ ചെറുക്കുന്നതിന് ആരോഗ്യ മന്ത്രാലയം നൽകുന്ന അന്താരാഷ്ട്ര ആരോഗ്യ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത സിവിൽ ഏവിയേഷൻ മന്ത്രാലയം എടുത്തു പറഞ്ഞു.
First published: February 29, 2020, 8:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading