പെര്‍മിറ്റ് ഇല്ലാതെ എത്തിയവരില്‍ ഭൂരിഭാഗം പേരും വേണ്ടത്ര സൗകര്യങ്ങള്‍ ഒന്നുമില്ലാതെ ഒരുപാട് ദൂരം വെയിൽ കൊണ്ട് നടന്നതായും മന്ത്രി പറഞ്ഞു. മരിച്ചരില്‍ ഭൂരിഭാഗം പേരും പ്രായമുള്ളവരും രോഗബാധിതരുമാണ്. മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും സംസ്‌കാരത്തിനും വേണ്ട നടപടികള്‍ കൈകൊണ്ടിട്ടുണ്ട്. ഏകദേശം 30000ഓളം ആംബുലന്‍സ് സംവിധാനങ്ങളും രോഗികളെ അടിയന്തിരമായി ചികിത്സിക്കാനാവശ്യമായി സൗകര്യങ്ങളും രാജ്യത്തുടനീളം ഒരുക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
സൂര്യാഘാതത്തിൽ നിന്നും തീര്‍ത്ഥാടകരെ രക്ഷിക്കാന്‍ ആവശ്യമായ സംവിധാനങ്ങളും ഒരുക്കിയിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 6500 കിടക്കകളും മുറികളും അടങ്ങിയ സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
advertisement
10 രാജ്യങ്ങളില്‍ നിന്നായി കുറഞ്ഞത് 1081 തീര്‍ത്ഥാടകരെങ്കിലും ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ മരിച്ചിട്ടുണ്ടാകുമെന്നാണ് അറബ് നയതന്ത്രജ്ഞര്‍ ബുധനാഴ്ച പറഞ്ഞത്.
ഈജിപ്ത് സ്വദേശികളാണ് 650 പേർ, 98 ഇന്ത്യൻ പൗരന്മാർ, 32 ഇന്തോനേഷ്യക്കാര്‍, 60 ജോര്‍ദാന്‍ പൗരന്‍മാര്‍, 53 ടുണീഷ്യന്‍ സ്വദേശികൾ, 35 പാക് പൗരന്‍മാര്‍,13 ഇറാഖികള്‍, ഇറാനില്‍ നിന്നുള്ള 11 പേർ, സെനഗളില്‍ നിന്നുള്ള 3 പൗരന്‍മാര്‍ എന്നിവർ മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.