TRENDING:

Nimisha Priya | യെമൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുമോയെന്ന് ഇന്നറിയാം

Last Updated:

പീഡനം സഹിക്കാനാകാതെയാണ് നിമിഷ പ്രിയ തലാലിനെ അമിതമായ അളവിൽ മരുന്ന് കുത്തിവെച്ച് കൊന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സനാ: യെമൻ (Yemen) സ്വദേശിയെ മരുന്ന് കുത്തിവെച്ച് കൊന്ന കേസിൽ വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി നഴ്സ് നിമിഷ പ്രിയ (Nimisha Priya) നൽകിയ അപ്പീലിൽ വിധി ഇന്ന്. വധശിക്ഷയിൽ ഇളവ് വേണമെന്ന നിമിഷ പ്രിയയുടെ അപ്പീൽ പരിഗണിക്കുന്നത് മൂന്ന് അംഗ ബെഞ്ചാണ്. ആത്മരക്ഷാർഥമാണ് കൊല നടത്തിയതെന്നും, സ്ത്രീയെന്ന പരിഗണന നൽകണമെന്നുമാണ് അപ്പീലിൽ ആവശ്യപ്പെട്ടതെന്ന് നിമിഷ പ്രിയയുടെ അഭിഭാഷകൻ അറിയിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപ്പീലിൽ കോടതി വിധി പറയുന്നത്.
Nimisha-Priya
Nimisha-Priya
advertisement

2017 ജൂലൈ 25നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. യെമൻ സ്വദേശിയായ തലാൽ അബ്ദുമഹ്ദിയെ നിമിഷ പ്രിയയും കൂട്ടുകാരിയും ചേർന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയും മൃതദേഹം വീടിന് മുകളിലെ വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ഈ കേസിൽ നിമിഷ പ്രിയയ്ക്ക് കീഴ് കോടതി വധശിക്ഷ വിധിച്ചിരുന്നു.

യെമനിൽ ജോലി ചെയ്തുവരുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയാണ് തലാൽ അബ്ദുമഹ്ദി, പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ പ്രിയയെ സമീപിച്ചത്. ഇതിനുശേഷം നിമിഷയുടെ പാസ്പോർട്ട് പിടിച്ചുവാങ്ങുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പീഡനം സഹിക്കാനാകാതെയാണ് നിമിഷ പ്രിയ തലാലിനെ അമിതമായ അളവിൽ മരുന്ന് കുത്തിവെച്ച് കൊന്നത്. യെമൻ സ്വദേശിയായ സഹപ്രവർത്തക ഹനാന്‍റെയും മറ്റൊരു യുവാവിന്‍റെയും നിർദേശം അനുസരിച്ചാണ് കൊലപാതകം നടത്തിയത്.

advertisement

ഇന്ന് മൂന്നംഗ ബെഞ്ച് നിമിഷ പ്രിയയുടെ അപ്പീൽ തള്ളിയാൽ, സുപ്രീം ജുഡീഷ്യൽ കൌൺസിലിന് അപ്പീൽ നൽകാം. എന്നാൽ കോടതി നടപടികൾ ശരിയായിരുന്നോയെന്ന് മാത്രമാണ് സുപ്രീം ജുഡീഷ്യൽ കൌൺസിൽ പരിശോധിക്കുക.

Also Read- കളിക്കുന്നതിനിടെ പരിക്കേറ്റ മലയാളി പെൺകുട്ടി ഖത്തറിൽ മരിച്ചു

വധശിക്ഷയിൽ നിന്ന് നിമിഷ പ്രിയയ്ക്ക് രക്ഷപെടാനുള്ള മറ്റൊരു വഴി കൊല ചെയ്യപ്പെട്ടയാളുടെ കുടുംബത്തിൽ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ്. എന്നാൽ ഇതിന് തലാലിന്‍റെ കുടുംബം തയ്യാറായിട്ടില്ല. കൂടാതെ കഴിഞ്ഞ ആഴ്ച കേസിൽ വാദം കേൾക്കുന്നതിനിടെ തലാലിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും കോടതിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. വധശിക്ഷ ഉടൻ നടപ്പാക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം.

advertisement

Summary- Nimisha Priya, a Malayalee nurse, has filed an appeal today seeking the abolition of the death penalty in a Yemeni man's murder case. A three-member bench is considering Priya's appeal seeking commutation of the death sentence. Nimisha Priya's lawyer said in the appeal that the murder was committed in self - defense and that she should be treated as a woman. The court will rule on the appeal at 1.30 pm Indian time.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
Nimisha Priya | യെമൻ സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുമോയെന്ന് ഇന്നറിയാം
Open in App
Home
Video
Impact Shorts
Web Stories