TRENDING:

തിരഞ്ഞെടുക്കപ്പെട്ട 1000 ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി രാജാവ് ആതിഥ്യമരുളും

Last Updated:

നാല് സംഘങ്ങളായി 66 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1000 തീർത്ഥാടകർക്ക് ഹിജ്‌റ 1446 ഉംറ നിര്‍വഹിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്ലാമിക ലോകത്തെ പ്രമുഖർ ഉൾപ്പെടുന്ന 1000 ഉംറ തീർത്ഥാടകർക്ക് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് ആതിഥ്യമരുളും. ഇതിനായി അദ്ദേഹം ഞായറാഴ്ച അനുമതി നല്‍കി. നാല് സംഘങ്ങളായി 66 രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 1000 തീർത്ഥാടകർക്ക് ഹിജ്‌റ 1446 ഉംറ നിര്‍വഹിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഈ തീര്‍ത്ഥാടകരുടെ ചെലവുകള്‍ തിരുഗേഹങ്ങളുടെ സേവകന്റെ ഹജ്ജ് ഉംറ തീർത്ഥാടക പദ്ധതിയുടെ (Custodian of the Two Holy Mosques’ Guests Program for Haj and Umrah) ഭാഗമായി വഹിക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
advertisement

ഉംറ നിര്‍വഹിക്കുന്നതിന്റെ ഭാഗമായി മക്കാ, മദീന പള്ളികളിൽ മസ്ജിദില്‍ പ്രാര്‍ത്ഥിക്കുന്നതിനും മറ്റ് ചടങ്ങുകൾ നിർവഹിക്കുന്നതിനും ഇസ്ലാമിക ലോകത്തെ ഉന്നതവ്യക്തിത്വങ്ങള്‍, പണ്ഡിതര്‍, ഷെയ്ഖുമാര്‍, യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ എത്തിച്ചേരും.

ആഗോളമുസ്ലീങ്ങള്‍ക്കിടയില്‍ സാഹോദര്യം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രധാന്യം എടുത്തു പറഞ്ഞ

സൗദി ഇസ്ലാമികകാര്യ മന്ത്രി അബ്ദുള്‍ ലത്തീഫ് അല്‍ ഷെയ്ഖ് ഇസ്ലാംമതത്തോടും മുസ്ലീങ്ങളോടും സൗദി അറേബ്യ അസാധാരണമായ കരുതലാണ് പ്രകടിപ്പിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. രാജകീയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനും തീര്‍ത്ഥാടകര്‍ക്ക് ഉംറ കര്‍മ്മങ്ങള്‍ നടത്തുന്നതിനും മക്കയിലെയും മദീനയിലെയും ചരിത്രസ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനും പണ്ഡിതന്മാരെയും ഇമാമുകളെയും കാണുന്നതിനും അവസരമൊരുക്കുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

advertisement

തീവ്രവാദത്തെ ചെറുക്കുന്നതിനും ഇസ്ലാമിനെ സേവിക്കുന്നതിനും മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇസ്ലാമിക കാര്യമന്ത്രാലയത്തിന് സൗദി ഭരണകൂടം തുടര്‍ച്ചയായി നല്‍കി വരുന്ന പിന്തുണയ്ക്ക് ഇസ്ലാമികകാര്യ മന്ത്രി നന്ദി അറിയിച്ചു.

ഇസ്ലാമിലെ രണ്ട് വിശുദ്ധനഗരങ്ങളായ സൗദി അറേബ്യയിലെ മക്ക, മദീന എന്നിവടങ്ങളിലേക്കുള്ള തീര്‍ത്ഥാടനമായ ഉംറ വര്‍ഷത്തില്‍ ഏത് സമയത്തും നടത്താവുന്നതാണ്.

Summary: The Kingdom of Saudi Arabia’s King Salman bin Abdulaziz Al Saud  issued approval to host 1,000 people from 66 countries, in 4 groups in the year 1446 AH to perform Umrah pilgrimage.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
തിരഞ്ഞെടുക്കപ്പെട്ട 1000 ഉംറ തീര്‍ത്ഥാടകര്‍ക്ക് സൗദി രാജാവ് ആതിഥ്യമരുളും
Open in App
Home
Video
Impact Shorts
Web Stories