TRENDING:

നാല് ഹജ്ജ് ഓപ്പറേറ്റര്‍മാരുടെ ലൈസന്‍സ് യുഎഇ റദ്ദാക്കി; 19 സ്ഥാപനങ്ങള്‍ക്ക് പിഴ

Last Updated:

യുഎഇയുടെ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റ് (ഔഖാഫ്) ജൂലൈ 30 ന് പുറത്തിറക്കിയ പ്രസ്താവനയിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
യുഎഇയിൽ നാല് ഹജ്ജ് ഓപ്പറേറ്റർമാരുടെ ലൈസൻസ് റദ്ദാക്കി. നിയമങ്ങൾ ലംഘിച്ചതിന് 19 പേർക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ ഹജ്ജ് സീസണിലെ തീർഥാടകരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. യുഎഇയുടെ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെൻ്റ് (ഔഖാഫ്) ജൂലൈ 30 ന് പുറത്തിറക്കായ പ്രസ്താവനയിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
advertisement

ഹജ്ജ് ഓപ്പറേറ്റർമാർ തീർഥാടകരുമായി ഒപ്പിട്ട കരാറുകൾ കൃത്യമായി പാലിക്കണമെന്നും തീർഥാടകർക്ക് വാഗ്ദാനം ചെയ്ത സേവനങ്ങളുടെ ഗുണനിലവാരം നിലനിർത്തണമെന്നും അധികൃതർ ഊന്നിപറഞ്ഞു. ഇത്തരം കാര്യങ്ങളിലുള്ള അശ്രദ്ധ രാജ്യത്തിൻ്റെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി. കൂടുതൽ തീർഥാടകരെ ആകർഷിക്കുന്നതിനായി ഓപ്പറേറ്റർമാർ തങ്ങളുടെ സേവനങ്ങൾ വർധിപ്പിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

അതേസമയം സൗദി അറേബ്യയിലെ മക്കയിൽ ഹജ്ജ് തീർഥാടനം നടത്താൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ ഇനി മുതൽ സെപ്റ്റംബർ ആദ്യം ആരംഭിക്കുമെന്ന് ഔഖാഫ് അറിയിച്ചു. ശരീരിക സുസ്ഥിതിയും സാമ്പത്തികശേഷിയുമുള്ള എല്ലാ വിശ്വാസികളും ജീവിതത്തിൽ ഒരിക്കലെങ്കിലും മക്കയിലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കണമെന്നാണ് ഇസ്ലാംമതം അനുശാസിക്കുന്നത്.

advertisement

Summary: Authorities in the United Arab Emirates (UAE) have revoked the licenses of four Haj operators and imposed fines on 19 others for breaching regulations. On Tuesday, July 30, the UAE’s General Authority of Islamic Affairs and Endowments (Awqaf) announced that these measures were taken following complaints from pilgrims during the 1445 AH-2024 Haj season, which were reviewed by the Licensing Committee

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
നാല് ഹജ്ജ് ഓപ്പറേറ്റര്‍മാരുടെ ലൈസന്‍സ് യുഎഇ റദ്ദാക്കി; 19 സ്ഥാപനങ്ങള്‍ക്ക് പിഴ
Open in App
Home
Video
Impact Shorts
Web Stories