ഈ വർഷം മാർച്ചിലാണ് സിജോയുടെ ഭാര്യ അഞ്ജുവും കുഞ്ഞും മരിച്ചത്. പ്രസവത്തിനിടെയാണ് അഞ്ജു മരിച്ചത്. അഞ്ചു ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ കുഞ്ഞും മരിച്ചു. മൂന്നു മാസത്തിനു ശേഷമാണു സിജോ ബഹറിനിലേക്ക് തിരിച്ച് എത്തിയത്. ബഹറിനിൽ സെക്യൂരിറ്റി കോർ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു സിജോ സാം. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞു വന്നതിനു ശേഷം സാമിനെ മരിച്ച നിലയിൽ കണ്ടു എന്ന വിവരമാണ് ഒപ്പമുണ്ടായിരുന്നവർ നാട്ടിൽ അറിയിച്ചത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണം വ്യക്തമാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മലയാളി സന്നദ്ധസംഘടനാ പ്രവർത്തകർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
advertisement
നിയന്ത്രണംവിട്ട കാർ കടലിൽ പതിച്ചു; നീന്തി കരയ്ക്കുകയറി, വീണ്ടും കടലിലേക്ക് ചാടി മലയാളിക്ക് ദാരുണാന്ത്യം
ബഹ്റൈനിൽ നിയന്ത്രണംവിട്ട കാർ കടലിൽ പതിച്ച് മലയാളിക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ശ്രീജിത്ത് ഗോപാലകൃഷ്ണന്‍ നായരാണ് (42)മരിച്ചത്. സിത്ര കോസ് വേയിലൂടെ വാഹനമോടിക്കവേയാണ് സംഭവം. ശ്രീജിത്തിന്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്ക് പതിക്കുകയായിരുന്നു.
കാർ നിയന്ത്രണം വിട്ട് കടലിലേക്ക് പതിച്ചെങ്കിലും ശ്രീജിത്ത് കാറിൽ നിന്ന് പുറത്തിറങ്ങി നീന്തി അത്ഭുതകരമായി കരയിൽ എത്തിയിരുന്നു. എന്നാൽ കാറിലുണ്ടായിരുന്ന വിലപിടിപ്പുള്ള രേഖകൾ എടുക്കാൻ വീണ്ടും കടലിലേക്കിറങ്ങിയാണ് അപകടത്തിൽപെട്ടത്.
വീണ്ടും കടലിലേക്ക് ഇറങ്ങി നീന്തിയ ശ്രീജിത്ത് പാതിവഴിയിൽ മുങ്ങിമരിക്കുകയായിരുന്നു. ബഹ്റൈനിൽ ബിസിനസ്സുകാരനാണ് ശ്രീജിത്ത്. ഭാര്യ വിദ്യ ബഹ്‌റൈനിലെ തന്നെ ഒരു സ്‌കൂളില്‍ അധ്യാപികയാണ്.
മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാൻ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍ അടക്കമുള്ളവർ ശ്രമിച്ചു വരികയാണ്.