TRENDING:

UAE | കോർപ്പറേറ്റ് നികുതി ചുമത്തുമെന്ന പ്രഖ്യാപനവുമായി യുഎഇ; നികുതി നിരക്കുകൾ 2023ൽ പ്രാബല്യത്തിൽ വരും

Last Updated:

യുഎയുടെ സമ്പദ്‌വ്യവസ്ഥയെ നവീകരിക്കാനും അന്താരാഷ്ട്ര നികുതി മാനദണ്ഡങ്ങൾ പുതുക്കാനും യുഎഇ ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ് പുതിയ കോർപ്പറേറ്റ് നികുതി തീരുമാനം.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോർപ്പറേറ്റ് നികുതി (Corporate Tax) നിരക്കുകൾ അവതരിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE). 9% കോർപ്പറേറ്റ് നികുതി ചുമത്തുമെന്ന് യുഎഇ തിങ്കളാഴ്ച പ്രഖ്യാപിച്ചതായി വാർത്താ ഏജൻസിയായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
advertisement

ഏഷ്യയിലെ തന്നെ മറ്റൊരു പ്രധാന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യ (India) 2022 ലെ കേന്ദ്ര ബജറ്റ് (Union Budget) പ്രഖ്യാപിക്കുകയും യുഎഇ ആസ്ഥാനമായുള്ള ബിസിനസുകൾക്കിടയിൽ അത് സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യുഎഇയുടെ പ്രഖ്യാപനം.

യുഎഇയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. വ്യാപാര രംഗത്ത് ഇന്ത്യയും യുഎഇയും തമ്മിൽ ശക്തമായ ബന്ധമാണ് നിലനിൽക്കുന്നത്. യുഎഇയിലുള്ള ഇന്ത്യൻ എംബസിയുടെ കണക്കനുസരിച്ച് 85 ബില്യൺ യുഎസ് ഡോളറിലധികം നിക്ഷേപമാണ് ഇന്ത്യൻ കമ്പനികൾ പ്രതിവർഷംയുഎഇയിൽ നടത്തുന്നത്. താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്, ഹിന്ദുജ ഗ്രൂപ്പ്, ജെകെ സിമന്റ്, അശോക് ലെയ്‌ലാൻഡ്, മഹീന്ദ്ര, ഡാബർ, ഐഎൽ ആൻഡ് എഫ്‌എസ്, എസ്സാർ സ്റ്റീൽ തുടങ്ങിയ പ്രമുഖ ഇന്ത്യൻ കമ്പനികളെയും യുഎഇയുടെ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.

advertisement

യുഎയുടെ സമ്പദ്‌വ്യവസ്ഥയെ നവീകരിക്കാനും അന്താരാഷ്ട്ര നികുതി മാനദണ്ഡങ്ങൾ പുതുക്കാനും യുഎഇ ലക്ഷ്യമിടുന്ന സാഹചര്യത്തിലാണ് പുതിയ കോർപ്പറേറ്റ് നികുതി തീരുമാനം. നികുതി ഒഴിവാക്കാനുള്ള പഴുതുകൾ അടയ്ക്കാനായിവൻകിട സമ്പദ് വ്യവസ്ഥകളെ സഹായിക്കാൻ യുഎഇ ഭരണകൂടം നടത്തുന്ന ഭാഗമായാണ് പുതിയ കോർപ്പറേറ്റ് നികുതി അവതരിപ്പിക്കുന്നത്. ഇതിലൂടെ അടച്ചുറപ്പുള്ള നികുതി സംവിധാനം നടപ്പിലാക്കാൻ യുഎഇക്ക് സാധിക്കും.

Also Read- Union Budget 2022 | അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കേന്ദ്രം 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: ധനമന്ത്രി

advertisement

നികുതി വ്യവസ്ഥകളിലെ ദോഷകരമായ സമ്പ്രദായങ്ങൾ തടയുന്നതിനും നികുതിയിലെ സുതാര്യത ഉറപ്പു വരുത്താനും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്നതിനുമുള്ള യുഎഇയുടെ നീക്കമാണ് പുതിയ കോർപ്പറേറ്റ് നികുതി സംവിധാനം എന്ന് യുഎഇ ധനമന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി ഫിനാൻഷ്യൽ ടൈംസിനോട് പറഞ്ഞു. ആഗോള തരത്തിൽ മിനിമം നികുതി നിരക്ക് ഏർപ്പെടുത്താനുള്ള ശ്രമങ്ങളെ യുഎഇ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read- Union Budget 2022 Highlights| ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തിൽ

advertisement

യുഎഇയുടെ ഈ നീക്കം ഗൾഫ് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 2023 ജൂൺ മുതലാണ് യുഎയിൽ നികുതി നിരക്ക് പ്രാബല്യത്തിൽ വരിക. പ്രകൃതിവിഭവങ്ങൾ വേർതിരിച്ചെടുക്കുന്ന വ്യവസായങ്ങൾ ഒഴികെയുള്ള യുഎഇയിലെ എല്ലാ ബിസിനസ്സ് പ്രവർത്തനങ്ങൾക്കും ഇനി മുതൽ പുതിയ കോർപറേറ്റ് നികുതി ബാധകമാകും. 102,000 ഡോളറോ 375,000 ദിർഹമോ അതിൽ കൂടുതലോ വരുമാനം ഉള്ള എല്ലാ കമ്പനികൾക്കും ഈ നികുതി ബാധകമാണ്. എന്നാൽ യുഎഇയിൽ ബിസിനസ് പ്രവർത്തനങ്ങൾ നടത്താത്ത വിദേശ നിക്ഷേപകർക്ക് നികുതി ചുമത്തില്ല. വിദേശ നിക്ഷേപകർക്ക് പ്രാദേശിക പങ്കാളികളില്ലാതെ ബിസിനസുകൾ സ്വന്തമാക്കാമെന്നതിനാൽ യുഎഇ എന്നും വിദേശ നിക്ഷേപർക്ക് പ്രിയപ്പെട്ട ഇടമാണ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
UAE | കോർപ്പറേറ്റ് നികുതി ചുമത്തുമെന്ന പ്രഖ്യാപനവുമായി യുഎഇ; നികുതി നിരക്കുകൾ 2023ൽ പ്രാബല്യത്തിൽ വരും
Open in App
Home
Video
Impact Shorts
Web Stories