Union Budget 2022 | അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കേന്ദ്രം 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: ധനമന്ത്രി

Last Updated:

ആത്മനിര്‍ഭര്‍ ഭാരത് (Aatmanirbhar Bharat) എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI Scheme) സ്‌കീമിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ധനമന്ത്രി പറഞ്ഞു.

ന്യൂഡൽഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 60 ലക്ഷം പുതിയ തൊഴിലവസരങ്ങളും (Jobs Opportunities) 30 ലക്ഷം കോടിയുടെ അധിക ഉല്‍പാദനവും (Additional Production) സൃഷ്ടിക്കാന്‍ കഴിയുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ (Nirmala Sitharaman). 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് (Budget) അവതരണത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആത്മനിര്‍ഭര്‍ ഭാരത് (Aatmanirbhar Bharat) എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI Scheme) സ്‌കീമിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ധനമന്ത്രി പറഞ്ഞു. ഇത് ധനമന്ത്രിയുടെ നാലാമത്തെ ബജറ്റ് അവതരണമാണ്.
"ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീമിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 60 ലക്ഷം പുതിയ തൊഴിലവസരങ്ങളും 30 ലക്ഷം കോടിയുടെ അധിക ഉല്‍പ്പാദനവും സൃഷ്ടിക്കാന്‍ കഴിയും", നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞു.
advertisement
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടെക്സ്റ്റൈല്‍ മേഖലയില്‍ 19,000 കോടി രൂപയുടെ പുതിയ നിക്ഷേപത്തിന് ഈ പദ്ധതി വഴിവെയ്ക്കുമെന്ന് സാമ്പത്തിക സര്‍വേ കണക്കാക്കുന്നു. ഇത് 3 ലക്ഷം കോടി രൂപയിലധികം വിറ്റുവരവ് സൃഷ്ടിക്കുമെന്നും ഈ മേഖലയില്‍ 7.5 ലക്ഷം അധിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
advertisement
മുന്‍ കേന്ദ്ര ബജറ്റില്‍ (2021-22) പിഎല്‍ഐ സ്‌കീമുകള്‍ക്കായി സര്‍ക്കാര്‍ 1.97 ലക്ഷം കോടി രൂപ (26 ബില്യണ്‍ ഡോളര്‍) നീക്കിവച്ചിട്ടുണ്ട്. 2021 സെപ്റ്റംബറില്‍ ഡ്രോണുകള്‍ക്കായി മറ്റൊരു പദ്ധതിയും അവതരിപ്പിച്ചു. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഇന്ന് രാവിലെ ധനമന്ത്രി നിർമല സീതാരാമൻ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ധനകാര്യ സഹമന്ത്രിമാരായ പങ്കജ് ചൗധരി, ഭഗവത് കരാദ് എന്നിവരും മന്ത്രാലയത്തിലെ മറ്റ് ഉദ്യോഗസ്ഥരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. 2022-2023 ലെ കേന്ദ്ര ബജറ്റും കടലാസ് രഹിത ഫോര്‍മാറ്റിലാണ് ധനമന്ത്രി അവതരിപ്പിച്ചത്.
advertisement
2021-22 ലെ യൂണിയന്‍ ബജറ്റാണ് ആദ്യമായി കടലാസ് രഹിതമായി അവതരിപ്പിച്ചത്. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബജറ്റ് രേഖകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനായി 'യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പും' മന്ത്രാലയം പുറത്തിറക്കി. 2021 ഫെബ്രുവരി 1ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഒരു ടാബ്‌ലെറ്റ് ഉപയോഗിച്ചാണ് ബജറ്റ് അവതരിപ്പിച്ചത്. 2022 ഫെബ്രുവരി 1ന് (ഇന്ന്) പാര്‍ലമെന്റില്‍ ബജറ്റ് അവതരണം കഴിഞ്ഞാല്‍ 2022-23 ലെ കേന്ദ്ര ബജറ്റും മൊബൈല്‍ ആപ്പില്‍ ലഭ്യമാകും.
advertisement
"മൊബൈല്‍ ആപ്പിലൂടെ ബജറ്റ് പ്രസംഗം, വാര്‍ഷിക സാമ്പത്തിക പ്രസ്താവന, ഗ്രാന്റ്സ് (ഡിജി), ധനകാര്യ ബില്ല് തുടങ്ങിയവ ഉള്‍പ്പെടെ 14 കേന്ദ്ര ബജറ്റ് രേഖകള്‍ ലഭ്യമാകും. ദ്വിഭാഷയിലുള്ള (ഇംഗ്ലീഷും ഹിന്ദിയും) മൊബൈല്‍ ആപ്പ് ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്", ധനമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. യൂണിയന്‍ ബജറ്റ് വെബ് പോര്‍ട്ടലില്‍ നിന്ന് (www.indiabudget.gov.in) ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Union Budget 2022 | അടുത്ത 5 വര്‍ഷത്തിനുള്ളില്‍ കേന്ദ്രം 60 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: ധനമന്ത്രി
Next Article
advertisement
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
മോഷ്ടിച്ച കാറിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ച 33കാരനെ നാട്ടുകാർ പിടികൂടി
  • പയ്യാനക്കലിൽ മദ്രസാ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം, പ്രതിയെ നാട്ടുകാർ പിടികൂടി.

  • കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് (33) ആണ് മോഷ്ടിച്ച കാറിൽ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്.

  • ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്, പൊലീസ് അന്വേഷണം തുടങ്ങി.

View All
advertisement