TRENDING:

കൊറോണ വൈറസ്: യുഎഇയിൽ രോഗബാധ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

Last Updated:

മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ തന്നെ ആദ്യ കൊറോണ വൈറസ് കേസാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ്: യുഎഇയിൽ ആദ്യ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച് സർക്കാർ. രോഗം പടർന്നു പിടിച്ച ചൈനയിലെ വുഹാനിൽ നിന്നെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
advertisement

ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ‌ നിരീക്ഷണത്തിലാണെന്നുമാണ് യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Also Read-സെക്സ് ടേപ്പ് കാട്ടി ബ്ലാക് മെയിലിംഗ്: ദുബായിൽ യുവതിക്ക് 6 മാസം തടവ്

125 പേരാണ് ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന്  ഇതുവരെ മരിച്ചത്. വൈറസ് ആശങ്ക ഉയർത്തി വ്യാപകമായി പടര്‍ന്നു പിടിച്ച സാഹചര്യത്തിൽ ഗള്‍ഫ് രാജ്യങ്ങൾ ഉൾപ്പെടെ കനത്ത ജാഗ്രതയിലായിരുന്നു. വിമാനത്താവളങ്ങളിലടക്കം നിരീക്ഷണവും ശക്തമാക്കിയിരുന്നു. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ തന്നെ ആദ്യ കൊറോണ വൈറസ് കേസാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

advertisement

ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് വൈറസ് വ്യാപനം തടയുന്നതിനായുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Gulf/
കൊറോണ വൈറസ്: യുഎഇയിൽ രോഗബാധ സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം
Open in App
Home
Video
Impact Shorts
Web Stories