സെക്സ് ടേപ്പ് കാട്ടി ബ്ലാക് മെയിലിംഗ്: ദുബായിൽ യുവതിക്ക് 6 മാസം തടവ്

Last Updated:

പണം നൽകിയില്ലെങ്കിൽ വീഡിയോ ദൃശ്യങ്ങൾ ഓൺലൈൻ വഴി പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി

ദുബായ്: സെക്സ് ടേപ്പ് കാട്ടി ബ്ലാക് മെയിൽ ചെയ്ത് മാധ്യമ പ്രവർത്തകനിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിക്ക് ദുബായിൽ ആറുമാസം തടവ്. ബഹ്റൈൻ സ്വദേശിയായ മാധ്യമ പ്രവർത്തകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊറോക്കൻ യുവതിക്കെതിരെ ദുബായ് പൊലീസ് കേസെടുത്തത്.
ഇരുവരും ഒന്നിച്ചുള്ള കിടപ്പറ രംഗങ്ങൾ രഹസ്യമായി ഷൂട്ട് ചെയ്ത ശേഷം ഇത് കാട്ടി രണ്ട് ലക്ഷം ബഹ്റൈനി ദിനാറാണ് (നാലു കോടിയോളം രൂപ) 22കാരിയായ യുവതി ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ വീഡിയോ ദൃശ്യങ്ങൾ ഓൺലൈൻ വഴി പ്രചരിപ്പിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരൻ പറയുന്നു. പണം നൽകാൻ വിസ്സമതിച്ച ഇയാൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
സോഷ്യൽ മീഡിയ ആപ്പ് വഴിയാണ് യുവതിയെ പരാതിക്കാരൻ പരിചയപ്പെടുന്നത്. ദുബായിലാണ് താമസമെന്നും എന്നാൽ ബഹ്റൈനിൽ വൈകാതെ എത്തുമെന്നും യുവതി അറിയിച്ചു. ഇതനുസരിച്ചാണ് ബഹ്റൈനിൽ അവരെത്തിയപ്പോൾകാണാൻ പോയതെന്നാണ് 39 കാരനായ പരാതിക്കാരന്‍ പറയുന്നത്. യുവതിയുടെ താമസസ്ഥലത്തു വച്ചായിരുന്നു കൂടിക്കാഴ്ച.
advertisement
എന്നാൽ യുവതി മുറിയിൽ ക്യാമറ സ്ഥാപിച്ചിട്ടുണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഇരുവരും തമ്മിൽ ഉഭയസമ്മത പ്രകാരത്തോടെയുണ്ടായ ബന്ധം മനപ്പൂർവം ചിത്രീകരിച്ചു എന്നായിരുന്നു വാദം. ബ്ലാക് മെയിലിംഗിനും സന്ദേശങ്ങൾ അയച്ചുള്ള മാനസിക പീഡനത്തിനുമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. തനിക്കെതിരായ ആരോപണങ്ങൾ‌ യുവതി നിഷേധിച്ചുവെങ്കിലും ഇവർ കുറ്റക്കാരി തന്നെയാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
സെക്സ് ടേപ്പ് കാട്ടി ബ്ലാക് മെയിലിംഗ്: ദുബായിൽ യുവതിക്ക് 6 മാസം തടവ്
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement