TRENDING:

ഗോൾഡൻ വിസ എന്ന പൊന്മുട്ട: യുഎഇയിൽ ബാങ്കുകൾ വഴി പണം ഡിപ്പോസിറ് ചെയ്യുന്നവരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം

Last Updated:

യുഎഇയിലെ ബാങ്കുകളിൽ കുറഞ്ഞത് രണ്ടു വർഷത്തത്തേക്ക് 20- ലക്ഷം ദിര്‍ഹം(ഏകദേശം 4.57 കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ഒരാൾക്ക് ഗോൾഡൻ വിസക്ക് അപേക്ഷിക്കാനാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായ് : യുഎഇയിൽ സ്ഥിരതാമസത്തിനുള്ള അംഗീകാരം കൂടിയായ ഗോള്‍ഡന്‍ വിസക്ക് ബാങ്കുകള്‍ വഴി പണം നിക്ഷേപിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്‌. യുഎഇയിലെ ബാങ്കുകളിൽ കുറഞ്ഞത് രണ്ടു വർഷത്തത്തേക്ക് 20- ലക്ഷം ദിര്‍ഹം(ഏകദേശം 4.57 കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ഒരാൾക്ക് ഗോൾഡൻ വിസക്ക് അപേക്ഷിക്കാനാകും. ഇതിന് ശേഷം ബാങ്കുകൾ നൽകുന്ന രേഖകൾ പരിഗണിച്ച് ഗോൾഡൻ വിസ നൽകും.
advertisement

ബാങ്ക് നിക്ഷേപങ്ങളിലൂടെയും മോർട്ട്‌ഗേജുകളിലൂടെയും ഗോൾഡൻ വിസ നേടുന്നതിൽ താൽപര്യം വർദ്ധിച്ചുവരികയാണെന്നും യുഎഇയിൽ ദീർഘകാല താമസം ഉറപ്പാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം ഉയരുന്നുണ്ടെന്നും റാക്ക് ബാങ്ക് (RAKBank) റീട്ടെയിൽ ബാങ്കിംഗ് മാനേജിംഗ് ഡയറക്ടർ ഷെഹ്‌സാദ് ഹമീദ് ഖലീജ് ടൈംസിനോട് പറഞ്ഞു. ഇന്ത്യ, യുകെ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ഗോൾഡൻ വിസക്കായി കൂടുതൽ അപേക്ഷകർ ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സംരംഭകർ, കോഡർമാർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ, ശാസ്ത്രജ്ഞർ, പ്രോപ്പർട്ടി ഉടമകൾ, ഉയർന്ന ആസ്തിയുള്ള വ്യക്തികൾ തുടങ്ങിയ വിഭാഗങ്ങൾക്കായാണ് 10- വർഷത്തെ റെസിഡൻസി വിസ നൽകുന്നത്. ദുബായിൽ മാത്രം ഈ വർഷം മെയ് വരെ 1.58 ലക്ഷം പേർ ഗോൾഡൻ വിസ സ്വന്തമാക്കിയിട്ടുണ്ട്.

advertisement

യുഎഇയിലെ പ്രോപ്പർട്ടി ഡെവലപ്പർമാരെപ്പോലെ, പ്രാദേശിക ബാങ്കുകളും അവരുടെ ഉപഭോക്താക്കൾക്ക് 20- ലക്ഷം ദിർഹം നിക്ഷേപിക്കുമ്പോൾ ദീർഘകാല വിസ നൽകുന്നതിന് സൗകര്യമൊരുക്കുന്നു. കൂടാതെ, പല പ്രാദേശിക ബാങ്കുകളും ഉയർന്ന ആസ്തിയുള്ള വ്യക്തികളിൽ നിന്ന് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി ഗോൾഡൻ വിസ പദ്ധതി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

20 ലക്ഷം ദിർഹം നിക്ഷേപത്തിലൂടെ ഗോൾഡൻ വിസ വാഗ്ദാനം ചെയ്യുന്ന യുഎഇ ബാങ്കുകൾ ഇതൊക്കെയാണ്

1. അബുദാബി കൊമേഴ്‌സ്യൽ ബാങ്ക് (ADCB)

2. അജ്മാൻ ബാങ്ക്

3. അൽ മരിയ കമ്മ്യൂണിറ്റി ബാങ്ക്

advertisement

4. ഫസ്റ്റ് അബുദാബി ബാങ്ക് (FAB)

5. റാക്ക് ബാങ്ക് ( RAKBank)

യുഎഇ ബാങ്കിംഗ് സംവിധാനത്തിൻ്റെ നിക്ഷേപ വളർച്ച വളരെ ശക്തമാണെന്ന് സെൻട്രൽ ബാങ്ക് ഓഫ് യുഎഇയുടെ 2023-ലെ വാർഷിക റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. നിലവിൽ ഗോൾഡൻ വിസ നടപടികളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് പിആർഒ (PRO) സേവനങ്ങൾ നൽകുന്നതിന് റാക്ക് ബാങ്ക് (RAKBank),പിആർഒ ഏജൻസികളുമായി ധാരണയിൽ എത്തിയിട്ടുണ്ടെന്നും ഹമീദ് കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
ഗോൾഡൻ വിസ എന്ന പൊന്മുട്ട: യുഎഇയിൽ ബാങ്കുകൾ വഴി പണം ഡിപ്പോസിറ് ചെയ്യുന്നവരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം
Open in App
Home
Video
Impact Shorts
Web Stories