കുഷ്മാൻ & വെയ്ക് ഫീൽഡ് IREX 2023ൽ അവതരിപ്പിച്ച ” ഗ്ലോബൽ പാത് വെയ്സ് – ഓപ്പർച്യൂണിറ്റീസ് ബിയോണ്ട് ട്രഡിഷണൽ ബോർഡഴ്സ് ” എന്ന റിപ്പോർട്ട് അനുസരിച്ച് മിഡിൽ ഈസ്റ്റിലെയും സെൻട്രൽ ഏഷ്യയിലെയും പ്രധാന സാമ്പത്തിക കേന്ദ്രമായി യുഎഇ മാറിയിട്ടുണ്ട്. ഏഴ് എമിറേറ്റുകളിൽ ദുബായ് രണ്ടാമത്തെ എമിറേറ്റായി ഏറ്റവും പ്രധാന നഗരമായും സാമ്പത്തിക വാണിജ്യ കേന്ദ്രമായും പ്രവർത്തിക്കുന്നു.
ഇൻവെസ്റ്റ്മെന്റുകൾ വഴിയോ യുഎഇ ഗോൾഡൻ വിസ നേടുക വഴിയോ സമ്പന്നർക്ക് അബുദാബി, അജ്‌മാൻ, ദുബായ്, ഫുജൈറ, റാസ് അൽ ഖൈമ, ഷാർജ, ഉം അൽ ഖുവൈൻ തുടങ്ങിയ ഏഴ് എമിറേറ്റുകളിൽ ഏതിലും താമസിക്കുകയോ, തൊഴിൽ ചെയ്യുകയോ ചെയ്യാനാകും.
advertisement
നിലനിൽക്കുന്ന നികുതി നിയമങ്ങളും മറ്റ് നികുതി ഉടമ്പടികളും, മൂലധനത്തിലും, ലഭിക്കുന്ന വരുമാനത്തിലും ഉള്ള കുറവും മറ്റ് രാജ്യങ്ങളിലേക്ക് പോകാൻ സമ്പന്നർക്ക് വെല്ലുവിളിയാകുമ്പോൾ യുഎഇ ഇക്കാര്യങ്ങളിൽ ഏറെ മുന്നിലാണ്. അതുകൊണ്ട് തന്നെ നിക്ഷേപകർക്കും മറ്റ് വ്യക്തികൾക്കും അനുകൂല കാലാവസ്ഥയാണ് യുഎഇയിലുള്ളത്. യുഎഇ ഗോൾഡൻ വിസയുടെ കാലാവധി അഞ്ചു വർഷമോ പത്ത് വർഷമോ വരെയാകാം. വിദ്യാർത്ഥികളെയും, ശാസ്ത്രജ്ഞരെയും, ഗവേഷകരെയും, നിക്ഷേപകരെയും സംരംഭകരെയുമെല്ലാം യുഎഇ ദീർഘ കാല ഗോൾഡൻ വിസ സ്വന്തമാക്കാനായി ക്ഷണിക്കുന്നു. നിക്ഷേപകരാവുക വഴി മറ്റൊരാളുടെ സ്പോൺസർഷിപ്പ് ഇല്ലാതെ തന്നെ പത്ത് വർഷം വരെ കാലാവധിയുള്ള റെസിഡൻസി പെർമിറ്റും ലഭിക്കും.
ഗോൾഡൻ വിസയുടെ ഗുണങ്ങൾ
1. രാജ്യത്തിന് പുറത്ത് നിന്നുള്ള നിക്ഷേപകർക്ക് ആറു മാസ കാലാവധിയോടെ മൾട്ടിപ്പിൾ എൻട്രി വിസ സ്വന്തമാക്കാം
2. ആറുമാസത്തേക്ക് മൾട്ടിപ്പിൾ എൻട്രി വിസ സ്വന്തമാക്കുന്ന നിക്ഷേപകർക്കും ബിസ്സിനസ്സുകാർക്കും പത്ത് വർഷ കാലാവധിയുള്ള ഗോൾഡൻ വിസ ലഭിക്കും.
3. ആറു മാസത്തേക്ക് രാജ്യത്ത് താമസിക്കുവാനുള്ള താത്കാലിക വിസ നേടുന്നവർ ഈ സമയത്ത് തന്നെ അത് ഗോൾഡൻ വിസയായി മാറ്റണം.
4. രാജ്യത്ത് നിലവിലുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും അനുസരിച്ച് റെസിഡന്റായ ഒരു വ്യക്തിക്ക് അയാളുടെ കുടുബ അംഗങ്ങളെ (ഭാര്യ, കുട്ടികൾ, രക്ഷകർത്താക്കൾ) സ്പോൺസർ ചെയ്യാം
5. റിയൽ എസ്റ്റേറ്റ് വാണിജ്യ വ്യവസായ മേഖലകളിൽ നിക്ഷേപകരാകാം
6. സംരംഭകരായ വ്യക്തികൾക്ക് ഗോൾഡൻ വിസ നേടാൻ തന്റെ കീഴിൽ മൂന്ന് ജോലിക്കാരെയോ അല്ലെങ്കിൽ ബിസിനസ് പങ്കാളികളെയോ ഒപ്പം ചേർക്കാം.
7. സാമ്പത്തികമായി തനിയ്ക്ക് കഴിയുന്ന അവസരത്തിൽ വിദ്യാർത്ഥികൾക്ക് തങ്ങളുടെ കുടുംബ അംഗങ്ങളെ സ്പോൺസർ ചെയ്യാം.
ഗോൾഡൻ വിസ ലഭിക്കാനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും
1. യുഎഇയിൽ തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരു ബിസിനസ്സ് ആശയം ഉണ്ടായിരിക്കണം
2. യുഎഇ അംഗീകരിച്ച നിക്ഷേപകരിൽ നിന്നും 2 മില്യൺ ഡോളർ ദിർഹം ഡെപ്പോസിറ്റ് ഉള്ളതിന്റെ രേഖ
അല്ലെങ്കിൽ കുറഞ്ഞത് 2 മില്യൺ ദർഹം മൂലധനമായുള്ള നിക്ഷേപകരുമായി കരാറോ സാധുതയുള്ള വാണിജ്യ വ്യവസായ ലൈസൻസോ ഉണ്ടായിരിക്കണം.
അല്ലെങ്കിൽ നിലവിലുള്ളതോ പുതിയതോ ആയ ഒരു സ്ഥാപനങ്ങളിൽ ലോണിലൂടെ അല്ലാതെ ഒരു പങ്കാളിയുമായി ചേർന്നോ ഒറ്റയ്ക്കോ 2 മില്യൺ ദർഹം നിക്ഷേപം ഉണ്ടായിരിക്കണം. അതുമല്ലെങ്കിൽ ഗവണ്മെന്റിന് 250,000 ദിർഹം വർഷം നികുതി നൽകുന്ന വ്യക്തിയാണ് എന്ന് ഫെഡറൽ ടാക്സ് അതോറിറ്റി സാക്ഷ്യപ്പെടുത്തിയ രേഖ ഉണ്ടായിരിക്കണം
3. റിയൽ എസ്റ്റേറ്റ് നിക്ഷേപകൻ ആണെങ്കിൽ നിങ്ങളുടെ എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് രജിസ്ട്രേഷൻ ഡിപ്പാർട്മെന്റിൽ നിന്നും നിങ്ങൾക്ക് 2 മില്യൺ ദിർഹത്തിൽ കുറയാത്ത ആസ്തിയുണ്ടെന്നും അവയ്ക്ക് ഒരു തരത്തിലുമുള്ള ലോണുകൾ ഇല്ലെന്നും തെളിയിക്കുന്ന രേഖ ഉണ്ടാവണം.