”ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിൽ ഇന്ത്യയിലെ ഞങ്ങളുടെ സുഹൃത്തുക്കളെ അഭിനന്ദിക്കുകയാണ്. രാഷ്ട്രങ്ങൾ കെട്ടിപ്പടുക്കുന്നത് സ്ഥിരോത്സാഹത്തിലൂടെയാണ്, ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്”- ഷേഖ് മുഹമ്മദ് കുറിച്ചു.
Also Read- Chandrayaan 3 Landing: ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ മണ്ണില്‍ തൊട്ടു ; 143 കോടി ഇന്ത്യന്‍ മനസുകളും
കണക്കുകൂട്ടിയതുപോലെ ബുധനാഴ്ച വൈകിട്ട് 6.03നാണ് ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ ലാൻഡർ വിജയകരമായി ചന്ദ്രനിലിറങ്ങിയത്. നാല് ഘട്ട ലാൻഡിംഗ് പ്രക്രിയ കൃത്യമായിരുന്നു. ജി 20 ഉച്ചകോടി നടക്കാനിരിക്കെ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ അംഗീകാരവും സ്വീകാര്യതയും ഉയർത്തുന്നതാണ് ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയം. ഇന്ത്യയുടെ വിജയം പ്രധാന വിദേശമാധ്യമങ്ങളെല്ലാം വൻപ്രാധാന്യത്തോടെയാണ് നൽകിയത്.
സിഎൻഎൻ, ബിബിസി, അൽജസീറ തുടങ്ങി പ്രധാന വിദേശമാധ്യമങ്ങളെല്ലാം ലാൻഡർ ചന്ദ്രനിൽ ഇറങ്ങിയതും ഇന്ത്യയിലെ ആഘോഷവും തത്സമയം നൽകി. സമീപകാലത്ത് ഇന്ത്യയുടെ ഒരു നേട്ടവും ഇതു പോലെ ലോകമെങ്ങും ചലനമുണ്ടാക്കിയില്ല. റഷ്യൻ ദൗത്യത്തിൻറെ പരാജയത്തിനു ശേഷമാണ് സൗത്ത് പോളിനടുത്ത് ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യം എന്ന ഈ ബഹുമതി ഇന്ത്യ സ്വന്തമാക്കിയത് എന്നതും ലോകം ഈ നിമിഷങ്ങൾ ശ്രദ്ധിക്കുന്നതിന് കാരണമാണ്.