വെള്ളം കയറിയതിനാല്‍ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനത്തില്‍ തടസങ്ങള്‍ നേരിടുന്നതായി ദുബായ് എയര്‍പോര്‍ട്ട് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ആദ്യപരിഗണന നല്‍കുന്നതെന്നും പരമാവധി ബുദ്ധിമുട്ടുകള്‍ കുറച്ച് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായും അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍ www.dubaiairports.ae എന്ന വെബ്‍സൈറ്റിലോ അല്ലെങ്കില്‍ അതത് വിമാനക്കമ്പനികളുടെ വെബ്‍സൈറ്റുകളിലോ വിമാനങ്ങളുടെ തല്‍സ്ഥിതി പരിശോധിക്കണം.
വിമാന സര്‍വീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ +971 4 2166666 എന്ന നമ്പറിലും ബന്ധപ്പെടാം. ബുധനാഴ്ച രാവിലെ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയാണ് പെയ്‍തത്.
advertisement
Location :
First Published :
Dec 11, 2019 5:58 PM IST
