TRENDING:

'കിഴക്കൻ ലഡാക്കിൽ ചൈന സൈനികരുടെ എണ്ണം വർധിപ്പിച്ചു'; ആശങ്കയേറ്റുന്ന നീക്കമെന്ന് കരസേനാ മേധാവി

Last Updated:

മഹാത്മാഗാന്ധിയുടെ 152 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക സ്ഥാപിച്ച ലേ പട്ടണത്തിലായിരുന്നു നരവാനെ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കിഴക്കൻ ലഡാക്കില്‍ ചൈന കൂടുതൽ സൈനികരെ വിന്യസിച്ചതായി കരസേനാ മേധാവി ജനറൽ എം എം നരവാനേ. ചൈനയുമായുള്ള അതിർത്തിയിലെ ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കിഴക്കൻ ലഡാക്കിൽ മാത്രമല്ല അതിനോട് അനുബന്ധിച്ച അതിർത്തികളിലും ചൈന സൈനികരെ നിയോഗിച്ചിട്ടുണ്ട്. ലഡാക്കിലെ എല്ലാ മേഖലകളിലും ഇന്ത്യൻ സൈന്യം കനത്ത ജാഗ്രതയിലാണെന്നും നരവാനേ പറഞ്ഞു.
Army Chief Gen MM Naravane in Leh, Ladakh. (ANI)
Army Chief Gen MM Naravane in Leh, Ladakh. (ANI)
advertisement

"കിഴക്കൻ ലഡാക്കിലും വടക്കൻ മേഖലയിലും നമ്മുടെ കിഴക്കൻ കമാൻഡ് വരെ കൂടുതൽ ചൈനീസ് സൈനികരെ വിന്യസിച്ചിട്ടുണ്ട്. തീർച്ചയായും, മുന്നോട്ടുള്ള മേഖലകളിൽ അവരുടെ വിന്യാസത്തിൽ വർധനവുണ്ടായിട്ടുണ്ട്, അത് ഞങ്ങളെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ”- നരവാനേയെ ഉദ്ധരിച്ച് ലഡാക്കിൽ നിന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു. മഹാത്മാഗാന്ധിയുടെ 152 -ാം ജന്മവാർഷികത്തോടനുബന്ധിച്ച് ലോകത്തിലെ ഏറ്റവും വലിയ ഖാദി ദേശീയ പതാക സ്ഥാപിച്ച ലേ പട്ടണത്തിലായിരുന്നു നരവാനെ.

Also Read- പാക് സൈനികരെ ഇന്ത്യയോട് ചേർന്ന അതിർത്തികളിൽ ചൈന നിയമിച്ചതായി രഹസ്യാന്വേഷണ റിപ്പോർട്ട്

advertisement

നരവാനെ വെള്ളിയാഴ്ച കിഴക്കൻ ലഡാക്കിലെ നിരവധി മുന്നേറ്റ പ്രദേശങ്ങൾ സന്ദർശിക്കുകയും മേഖലയിൽ ചൈനയുമായുള്ള നീണ്ട സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ പ്രവർത്തന സജ്ജീകരണത്തിന്റെ സമഗ്ര അവലോകനം നടത്തുകയും ചെയ്തു. ലഡാക്കിൽ ചൈനയുമായി യഥാർത്ഥ നിയന്ത്രണരേഖ (എൽഎസി) സംരക്ഷിക്കുന്നതിനായി 'ഫയർ ആൻഡ് ഫ്യൂറി കോർപ്സ്' എന്നറിയപ്പെടുന്ന 14 കോർപ്സിന്റെ ആസ്ഥാനത്ത് മേഖലയിലെ മൊത്തത്തിലുള്ള അവസ്ഥയെക്കുറിച്ച് അദ്ദേഹത്തിന് വിശദമായ ഒരു വിവരണം നൽകി.

advertisement

മേഖലയിലെ തന്റെ രണ്ട് ദിവസത്തെ പര്യടനത്തിന്റെ ആദ്യ ദിവസം, ജനറൽ നരവാനെ തന്ത്രപ്രധാനമായ റെസാംഗ്-ലാ പ്രദേശം സന്ദർശിക്കുകയും യുദ്ധസ്മാരകത്തിലെത്തി രാജ്യത്തെ സംരക്ഷിക്കുന്നതിനിടെ ജീവൻ വെടിഞ്ഞ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. കരസേനാ മേധാവി ലഡാക്കിലെ ലഫ്റ്റനന്റ് ഗവർണർ രാധാകൃഷ്ണ മാത്തൂരിനെ സന്ദർശിക്കുകയും കേന്ദ്രഭരണ പ്രദേശത്ത് നിലവിലുള്ള സുരക്ഷാ സാഹചര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

advertisement

കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയുടെ വശങ്ങളിലായുള്ള ഉയർന്ന പ്രദേശങ്ങലിൽ ചൈന സൈന്യത്തിന് പുതിയ മോഡുലാർ കണ്ടെയ്നർ അടിസ്ഥാനമാക്കിയുള്ള താമസസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. മേഖലയിൽ. ടാഷിഗോംഗ്, മൻസ, ഹോട്ട് സ്പ്രിംഗ്സ്, ചുരുപ് എന്നിവയ്‌ക്ക് സമീപമുള്ള സ്ഥലങ്ങളിലാണ് ഷെൽട്ടറുകൾ സ്ഥാപിച്ചത്. ഈ മേഖലയിലെ ഇരുവിഭാഗങ്ങൾക്കിടയിൽ തുടരുന്ന സംഘർഷത്തിന്റെ തുടർച്ചയായാണ് ഇത്.

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി കഴിഞ്ഞ വർഷം ഈ മേഖലയിൽ നടത്തിയ കടന്നുകയറ്റത്തിന് ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയുടെ ചൂട് ഇപ്പോഴും അവര്‍ അനുഭവിക്കുന്നുണ്ടെന്നും ചൈനീസ് സൈന്യം ദീർഘമായ വിന്യാസങ്ങൾ നടത്താനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും നിർബന്ധിതരായെന്നും ഈ മേഖലയിൽ നിന്നുള്ളവർ പറയുന്നു. കഴിഞ്ഞ വർഷം ചൈനീസ് നടപടികളോടുള്ള ഇന്ത്യൻ പ്രതികരണം, പ്രത്യേകിച്ച് ഗാൽവൻ താഴ്‌വര സംഘർഷങ്ങൾക്ക് ശേഷം, ചൈനയെ അതിശയിപ്പിച്ചെന്നും ഇത് മുമ്പ് ഉപയോഗിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിക്കുന്നതിന് അവരെ നിർബന്ധിതരാക്കിയെന്നും പറയപ്പെടുന്നു.

advertisement

കിഴക്കൻ ലഡാക്കിലെ സംഘർഷത്തിന് ഉത്തരവാദി ചൈനയാണെന്ന് ഇന്ത്യ വ്യാഴാഴ്ച വീണ്ടും വിമർശനം ഉന്നയിച്ചിരുന്നു. "പ്രകോപനപരമായ" പെരുമാറ്റവും "ഏകപക്ഷീയമായ" ചൈനീസ് സൈന്യത്തിന്റെ നീക്കങ്ങളുമാണ് സമാധാന അന്തരീക്ഷത്തിന് കോട്ടമുണ്ടാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചൈന അതിർത്തി പ്രദേശങ്ങളിൽ ധാരാളം സൈന്യത്തെയും ആയുധങ്ങളെയും വിന്യസിക്കുന്നുണ്ടെന്നും ചൈനീസ് നടപടികൾക്ക് മറുപടിയായി ഇന്ത്യൻ സായുധ സേനയും ഉചിതമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/India-China/
'കിഴക്കൻ ലഡാക്കിൽ ചൈന സൈനികരുടെ എണ്ണം വർധിപ്പിച്ചു'; ആശങ്കയേറ്റുന്ന നീക്കമെന്ന് കരസേനാ മേധാവി
Open in App
Home
Video
Impact Shorts
Web Stories