നയതന്ത്രതലത്തിലും സൈനികതലത്തിലും സമാധാനപരമായി പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ശ്രീവാസ്തവ പറഞ്ഞു. ന്യൂഡൽഹിയും ബീജിംഗും വിഷയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. അതിർത്തിയിൽ സമാധാനം നിലനിർത്താൻ 1993 മുതൽ കുറഞ്ഞത് അഞ്ചു ഉഭയകക്ഷി കരാറുകളും പ്രോട്ടോകോളുമാണ് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read- India-China | ഇന്ത്യ-ചൈന അതിർത്തി പ്രശ്നം: മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് ട്രംപ്
യഥാർത്ഥ നിയന്ത്രി മേഖലയിലെ സമാധാനം ഉറപ്പുവരുത്തുന്നതിനുള്ള 1993ലെ ഉടമ്പടി, മേഖലയിലെ സൈനികർക്ക് ആത്മവിശ്വാസം നൽകുന്ന 1996ലെ ഉടമ്പടി, എൽഎസിയിൽ സൈനിക മേഖലയിൽ ആത്മവിശ്വാസം വളർത്തുന്നതിനുള്ള നടപടികൾ നടപ്പിലാക്കുന്നതിനുള്ള 2005 ലെ പ്രോട്ടോക്കോൾ, ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളിൽ ഏകോപനത്തിനുമായി ഒരു പ്രത്യേക സംവിധാനം സ്ഥാപിക്കുന്നതിനുള്ള 2012 ലെ കരാർ, 2013ലെ അതിർത്തി പ്രതിരോധ സഹകരണ കരാർ എന്നിവവരെ നീളുന്നതാണിത്.
advertisement
TRENDING:BevQ App | ആപ്പ് കിട്ടാത്തതിന് തെറിവിളിക്കുന്നവരെ ഇതിലേ ഇതിലേ... [NEWS]COVID 19 | ഇന്ന് രോഗം സ്ഥിരീകരിച്ചത് 84 പേർക്ക്; സംസ്ഥാനത്തെ ഏറ്റവും കൂടിയ നിരക്ക്' [NEWS]മകൻ ബാറ്റ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ലാറ; ഇങ്ങനെ ബാറ്റുപിടിച്ച ഒരു കുട്ടിയെ അറിയാമെന്ന് സച്ചിൻ [NEWS]
അതിർത്തി പ്രദേശങ്ങളിൽ സമാധാനം കാത്തുസൂക്ഷിക്കുകയെന്ന കാര്യത്തിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അതേസമയം, പരമാധികാരം ഉറപ്പുവരുത്തുന്നതിനുള്ള തീരുമാനത്തിൽ ന്യൂഡൽഹി ഉറച്ചുനിൽക്കുന്നുവെന്നും ഇന്ത്യ പറഞ്ഞു.