മകൻ ബാറ്റ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ലാറ; ഇങ്ങനെ ബാറ്റുപിടിച്ച ഒരു കുട്ടിയെ അറിയാമെന്ന് സച്ചിൻ

ഇരുവർക്കുമിടയിലെ സൗഹൃദത്തിന്റെ ഊഷ്മളത വെളിവാക്കുന്നതാണ് സംഭവം. ക്രിക്കറ്റ് ലോകത്ത് വൈറലായിരിക്കുകയാണ് ഇരുവരുടെയും കമന്റുകൾ.

News18 Malayalam | news18-malayalam
Updated: May 28, 2020, 4:32 PM IST
മകൻ ബാറ്റ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ലാറ; ഇങ്ങനെ ബാറ്റുപിടിച്ച ഒരു കുട്ടിയെ അറിയാമെന്ന് സച്ചിൻ
News18 Malayalam
  • Share this:
മുംബൈ: ക്രിക്കറ്റ് മൈതാനത്തെ ഇതിഹാസ താരങ്ങളാണ് സച്ചിൻ ടെൻഡുൽക്കറും ബ്രയാൻ ലാറയും. സമകാലികരായ ഇവരിൽ ആരാണ് മികച്ചതെന്ന തർക്കത്തിലായിരുന്നു ലോകത്തിലെ ക്രിക്കറ്റ് ആരാധകർ. എന്നാൽ കളിക്കളത്തിലെ സുഹൃത്തുക്കളാണ് ഇരുവരും. വിരമിച്ച ശേഷവും അതേ സൗഹൃദം കാത്തുസൂക്ഷിക്കുന്നു. ഇരുവർക്കുമിടയിലെ സൗഹൃദത്തിന്റെ ഊഷ്മളത വെളിവാകുന്ന ഒരു സംഭവം കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ അരങ്ങേറി.

മകനെ ബാറ്റ് പിടിക്കാന്‍ പഠിക്കുന്ന ഒരു വീഡിയോ ലാറ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോ കണ്ട സച്ചിന്‍ അതില്‍ നിന്ന് ഒരു സ്‌നാപ് ഷോട്ടെടുത്ത് താന്‍ ചെറുപ്പത്തില്‍ ബാറ്റു പിടിച്ച് നില്‍ക്കുന്ന ചിത്രവുമായി ചേര്‍ത്ത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. 'ഇതേപോലെ ബാറ്റ് പിടിക്കുന്ന മറ്റൊരു കുട്ടിയെ എനിക്കറിയാം, രാജ്യാന്തര ക്രിക്കറ്റില്‍ വലിയ കുഴപ്പമില്ലാതെ അവന്‍ കളിച്ചിട്ടുണ്ട്', വീഡിയോക്ക് താഴെ സച്ചിന്‍ കുറിച്ചു.

ഇതേ ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ലാറ സച്ചിന് നല്‍കിയ മറുപടി ഇങ്ങനെ,'എനിക്കത് കാണാം സച്ചിന്‍, ലോകത്തിലെ ചില ബൗളര്‍മാര്‍ക്ക് പക്ഷേ അതൊരു വാളായിട്ടാണ് തോന്നിയിട്ടുള്ളത്'. ലാറയുടെ ഈ ചിത്രത്തിന് താഴെ നന്ദി പറഞ്ഞ സച്ചിന്‍, ലോകത്തിലെ ഏറ്റവും മഹാനായ ബാറ്റ്സ്മാന്മാരില്‍ ഒരാളില്‍ നിന്നാണ് അവന്‍ ക്രിക്കറ്റ് പഠിക്കാന്‍ പോവുന്നത്, അയാള്‍ അവന്റെ പിതാവുമാണ്, എന്റെ സുഹൃത്തും, എന്നും കുറിച്ചു.

First published: May 28, 2020, 4:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading