ഇന്ത്യ – ചൈന സംഘർഷത്തിന്റെ നാൾവഴികൾ
- നവംബർ അവസാന ആഴ്ചയാണ് താങ് ലായിൽ നിന്ന് സംഘർഷ സൂചനകൾ വന്നു തുടങ്ങിയത്. അതിർത്തിയിലെ ഏറ്റുമുട്ടലുകൾ വർദ്ധിക്കാൻ തുടങ്ങി. ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പട്രോളിങ്ങ് പെട്ടെന്ന് വർദ്ധിച്ചതോടെ ബറ്റാലിയൻ കമാൻഡർമാർ ജാഗ്രത പാലിക്കാൻ തുടങ്ങി.
- HHTI അഥവാ ഹാൻഡ് ഹെൽഡ് തെർമൽ ഇമേജറുകൾ ഉപയോഗിച്ച് ചൈനീസ് സൈന്യം പെട്രോളിങ്ങ് നടത്തുന്നതിന്റെ തെളിവുകൾ ലഭിച്ചു. അതിർത്തിയിലെ അവസ്ഥയെക്കുറിച്ച് പ്രധാന സൈനിക ഹെഡ് ക്വാർട്ടേഴ്സുകളിലേക്ക് റിപ്പോർട്ട് ലഭിച്ചു.
- താങ്‌ലയിൽ എത്ര ചൈനീസ് സൈനികരുണ്ടെന്ന് ഇന്ത്യൻ സൈന്യം മനസിലാക്കി. അവരെ നേരിടാൻ കഴിയുമെന്ന ആത്മവിശ്വാസവും ഇന്ത്യൻ സൈന്യത്തിനുണ്ടായിരുന്നു. അവരറിയാതെ ഇന്ത്യൻ സൈന്യം ചൈനീസ് ആർമിയെ നിരീക്ഷിച്ചു കൊണ്ടിരുന്നു.
- ചൈനീസ് ബറ്റാലിയൻ താങ് ലാ വളയാൻ ശ്രമിച്ചപ്പോൾ, ഇന്ത്യൻ സൈന്യം പോസ്റ്റിന് ചുറ്റും മനുഷ്യച്ചങ്ങല രൂപീകരിച്ചു. ഇരു വിഭാഗങ്ങളും ഒട്ടും വിട്ടുകൊടുത്തില്ല.
- ചൈനീസ് സൈന്യം മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ഇന്ത്യൻ സൈന്യം ഇതെല്ലാം നിശബ്ദമായി നിരീക്ഷിച്ചുകൊണ്ടുമിരുന്നു. പല സൈനിക ഹെഡ് ക്വാർട്ടേഴ്സുകളിലേക്കും തൽസമയം സന്ദേശം അയച്ചിരുന്നു.
- പിഎൽഎക്കെതിരെ ഇന്ത്യൻ സൈനികരെ വേഗത്തിൽ വിന്യസിക്കാനായി.
- അധിക്ഷേപ വാക്കുകളിലൂടെയും കല്ലേറിലൂടെയും തുടങ്ങിയ വഴക്ക് സാവധാനം വലിയ സംഘർഷത്തിലെത്തി. ഒരു ഘട്ടത്തിൽ ചൈനീസ് സേനാംഗങ്ങൾ ആയുധങ്ങളും പുറത്തെടുത്തു.
- സാവധാനം ചൈനീസ് സൈനികരുടെ കരുത്തു കുറയാൻ തുടങ്ങി. അപ്പോഴും ഇന്ത്യൻ സൈനികർ പ്രതിരോധം തുടർന്നു. പിഎൽഎ അംഗങ്ങൾ മെല്ലെ പിന്തിരിയാൻ ആരംഭിച്ചു.
advertisement
ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ചൈനീസ് പട്ടാളം ജീവനും കൊണ്ടോടി. അതിർത്തിയിൽ വെടിയൊച്ചകൾ മുഴങ്ങി.
Also read-അരുണാചലിലെ തവാങ്ങിൽ ഇന്ത്യ – ചൈന സൈനികർ തമ്മിലുളള സംഘർഷത്തിനു കാരണമെന്ത്?
സംഘർഷ പ്രദേശത്ത് ഇന്ത്യൻ സൈന്യം ജാഗ്രത കർശനമാക്കി. ഒരു വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും തവാങില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷ ഉണ്ടാകുന്നത് പതിവാണ്. എന്നിരുന്നാലും, സമീപ വര്‍ഷങ്ങളില്‍, ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം അതിക്രമിച്ചിരിക്കുകയാണ്. 200-ലധികം ചൈനീസ് സൈനികരാണ് യാങ്സേയിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി) അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും, ചൈനീസ് സൈന്യത്തിന്റെ വലിയൊരു സംഘം എല്‍എസി ലംഘിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മില്‍ വലിയ ഏറ്റുമുട്ടലിന് കാരണമാകുകയും പ്രദേശത്ത് ചൈനീസ് സൈന്യത്തെ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു.