TRENDING:

​ഗുജറാത്തിൽ 'ഗംഭീര' പാലം തകർന്നു വീണ് 10 പേർ മരിച്ചു

Last Updated:

പാലത്തിനുമുകളിൽ ഉണ്ടായിരുന്ന നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേയ്ക്ക് വീണു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഹമ്മദാബാദ്: ഗുജറാത്തിൽ വഡോദരയിൽ പാലം തകർന്നു വീണ് 10 പേർ മരിച്ചു. മധ്യ ഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ​'ഗംഭീര' പാലമാണ് തകർന്നു വീണത്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പാലത്തിനുമുകളിൽ ഉണ്ടായിരുന്ന നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേയ്ക്ക് വീണു. നദിയില്‍ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി.
News18
News18
advertisement

റിപ്പബ്ലിക് വേൾഡിന്റെ റിപ്പോർട്ട് പ്രകാരം, രണ്ട് ട്രക്കുകൾ, ഒരു ബൊലേറോ എസ്‌യുവി, ഒരു പിക്കപ്പ് വാൻ എന്നിങ്ങനെ നാല് വാഹനങ്ങളാണ് നദിയിലേക്ക് മറിഞ്ഞത്. 40 വർഷത്തിലേറെയായി, വഡോദര, ആനന്ദ്, ബറൂച്ച്, സൗരാഷ്ട്ര എന്നിവിടങ്ങളിലേക്ക് ബന്ധിപ്പിക്കുന്ന പ്രധാന ഇടനാഴിയായി ഈ പാലം പ്രവർത്തിച്ചിരുന്നു.

അതേസമയം പാലം നേരത്തെ തന്നെ തകർന്നിരുന്നുവെന്നും അറ്റകുറ്റപണി നടത്താൻ അധികാരികളോട് ആവശ്യപ്പെട്ടിട്ടും ആരും കേട്ടില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു. ഇതിനിടെ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ റോഡ് ആൻഡ് ബിൽഡിംഗ് വകുപ്പിനോട് ഉത്തരവിട്ടു. സൂയിസൈഡ് പോയിന്റ് എന്ന രീതിയിൽ പ്രശസ്തമായ പാലമാണ് ഗംഭീര പാലം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
​ഗുജറാത്തിൽ 'ഗംഭീര' പാലം തകർന്നു വീണ് 10 പേർ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories