TRENDING:

തമിഴ്‌നാട്ടിലെ 15 മുൻ എംഎൽഎമാരും മുൻ എംപിയും ബിജെപിയിൽ; അണ്ണാഡിഎംകെക്ക് വൻ തിരിച്ചടി

Last Updated:

പരമ്പരാഗതമായി ബിജെപിക്ക് വലിയ ശക്തിയല്ലാത്ത തമിഴ്‌നാട് പോലുള്ള സംസ്ഥാനത്ത് നിന്നും ഇത്രയും നേതാക്കൾ പാർട്ടിയിൽ ചേരാൻ കാരണം മോദിയുടെ ജനപ്രീതിയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തമിഴ്‌നാട്ടിൽ നിന്നുള്ള 15 മുൻ എംഎൽഎമാരും ഒരു മുൻ എംപിയും ഉൾപ്പെടെ നിരവധി നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാൻ ബിജെപി ശ്രമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
advertisement

ഈ നേതാക്കളിൽ ഭൂരിഭാഗവും അണ്ണാഡിഎംകെയിൽ പ്രവർത്തിച്ചിരുന്നവരാണ്. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, എൽ മുരുകൻ, സംസ്ഥാന ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ‍ ഡൽഹിയിൽ വെച്ചാണ് പുതിയ അം​ഗങ്ങൾ ബിജെപിയിൽ ചേർന്നത്.

ഈ നേതാക്കളുടെ അനുഭവസമ്പത്ത് പാർട്ടിക്ക് ​ഗുണം ചെയ്യുമെന്നും തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറാൻ പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൂടുതൽ ശക്തി പകരുമെന്നും ബിജെപിയിലേക്ക് ചേർന്നവരെ സ്വാഗതം ചെയ്തുകൊണ്ട് അണ്ണാമലൈ പറഞ്ഞു. തമിഴ്‌നാട്ടിൽ ഇപ്പോൾ ബിജെപിക്ക് കൂടുതൽ സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

പരമ്പരാഗതമായി ബിജെപിക്ക് വലിയ ശക്തിയല്ലാത്ത തമിഴ്‌നാട് പോലുള്ള സംസ്ഥാനത്ത് നിന്നും ഇത്രയും നേതാക്കൾ പാർട്ടിയിൽ ചേരാൻ കാരണം മോദിയുടെ ജനപ്രീതിയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റുകൾ കരസ്ഥമാക്കും എന്നും എൻഡിഎ സഖ്യം 400 സീറ്റ് നേടുമെന്നും പ്രധാനമന്ത്രി പറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ തെരഞ്ഞെടുപ്പിൻ ലഭിക്കുന്ന പുതിയ സീറ്റുകളിൽ പലതും തമിഴ്‌നാട്ടിൽ നിന്നായിരിക്കും എന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിഞ്ഞ 10 വർഷങ്ങളിലായി രാജ്യത്തു നടത്തിയ വികസനങ്ങൾ ഇനിയും തുടരണമെന്നാണ് രാജ്യത്തെ ഓരോ പൗരനും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്‌നാട്ടിലെ 15 മുൻ എംഎൽഎമാരും മുൻ എംപിയും ബിജെപിയിൽ; അണ്ണാഡിഎംകെക്ക് വൻ തിരിച്ചടി
Open in App
Home
Video
Impact Shorts
Web Stories