TRENDING:

പേരു കേട്ടാലറിയില്ലേ, ഹനുമാൻ മുസ്ലിമായിരുന്നെന്ന് ? ബിജെപി നേതാവ്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കവെ ഭഗവാൻ ഹനുമാന്റെ ജാതിയെ ചൊല്ലിയുള്ള നേതാക്കളുടെ പ്രസ്താവനകൾ തുടരുകയാണ്. ഹനുമാൻ ആദിവാസിയായിരുന്നുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതിന് പിന്നാലെ ഹനുമാൻ മുസ്ലിമായിരുന്നുവെന്ന കണ്ടെത്തലുമായി മറ്റൊരു ബിജെപി നേതാവ് രംഗത്തെത്തിയിരിക്കുകയാണ്. ഉത്തർപ്രദേശ് എംഎൽസിയും ബിജെപി നേതാവുമായ ബുക്കാൽ നവാബ് ആണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 'ഹനുമാൻജി മുസൽമാനാണെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അതുകൊണ്ടാണ് മുസ്ലിങ്ങൾ റഹ്മാൻ, റംസാൻ, ഫർമാൻ, സീഷൻ, കുർബാൻ തുടങ്ങി ഹനുമാന്റെ പേരിനോട് സാമ്യമുള്ള പേരുകൾ സ്വീകരിക്കുന്നത്'- നവാബ് പറയുന്നു. വാർത്താ ഏജൻസിയായ എ.എൻ.ഐയോടാണ് നവാബ് ഇക്കാര്യം പറഞ്ഞത്.
advertisement

advertisement

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിന്നാലെ ഹനുമാന്റെ ജാതി വെളിപ്പെടുത്തുന്ന മൂന്നാമത്തെ നേതാവാണ് നവാബ്. ആൽവാറിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഹനുമാൻ വനവാസിയും ആദിവാസിയുമാണെന്നു യോഗി ആദിത്യനാഥ് പ്രസംഗിച്ചത്. ഡിസംബർ നാലിന് ബി.ജെ.പി. എം.പി സാവിത്രി ഭായി ഫുലെ പറഞ്ഞത് മനുവാദികൾക്ക് ഹനുമാൻ ദളിതനും അടിമയുമായിരുന്നുവെന്നാണ്. 'ശ്രീരാമന് വേണ്ടി എല്ലാകാര്യങ്ങളും ഹനുമാൻ ചെയ്തു. എന്നിട്ടും എന്തുകൊണ്ടാണ് ഹനുമാന് വാലുകൊടുത്തതും അദ്ദേഹത്തിന്റെ മുഖം കറുപ്പാക്കിയതും'- സാവിത്രിഭായി ഫുലെ ചോദിച്ചു. വിവാദപ്രസ്താവനയുടെ പേരിൽ

advertisement

രാജസ്ഥാനിലെ സർവബ്രാഹ്മിൺ മഹാസഭ പ്രസിഡന്റ് സുരേഷ് മിശ്ര മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നോട്ടീസ് അയച്ചിരുന്നു. ഹനുമാനെ ബിജെപി രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് കാട്ടിയാണ് നോട്ടീസ് അയച്ചത്.

ഇതിന് പിന്നാലെയാണ് വനവാസിയോ ആദിവാസിയോ അല്ലെന്നും ഹനുമാൻ ജൈനനായിരുന്നുവെന്ന് കാട്ടി ഭോപ്പാലിലെ ജൈനമത സന്യാസി ൻ രംഗത്ത് വന്നു. ആചാര്യ നിർഭയ് സാഗർ മഹാരാജ് എന്ന സംസ്ഗഡിലെ ജൈന ക്ഷേത്രത്തിന്റെ തലവനാണ് ജൈന സംഹിതകളെ ചൂണ്ടിക്കാട്ടി ഹനുമാൻ ജൈനനാണെന്ന് വാദിച്ചത്. ബിജെപി നേതാക്കളുടെ പ്രവൃത്തികളെ കളിയാക്കി കോൺഗ്രസ് ഹനുമാന്റെ ചിത്രം വച്ച് പോസ്റ്റർ ഇറക്കിയിരുന്നു. ബിജെപി ഓഫീസിൽ നിന്ന് ജാതി സർട്ടിഫിക്കറ്റുമായി ഇറങ്ങിവരുന്ന ഹനുമാന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ. തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്ന സാഹചര്യത്തിൽ ജാതിയുടെ പേരിൽ ദൈവങ്ങളെ വേർതിരിക്കുന്ന പ്രവണത ഉടനെയൊന്നും അവസാനിക്കില്ലെന്നാണ് ബുക്കാൽ നവാബിൻറെ പ്രസ്താവന നൽകുന്ന സൂചന.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
പേരു കേട്ടാലറിയില്ലേ, ഹനുമാൻ മുസ്ലിമായിരുന്നെന്ന് ? ബിജെപി നേതാവ്