പോളണ്ട് എവിടെ കണ്ടാലും, ഒരക്ഷരം മിണ്ടരുത്

Last Updated:
പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത് എന്ന സന്ദേശത്തിലെ ശ്രീനിവാസൻ ഡയലോഗ് കാലിക പ്രസക്തിയുള്ള വിഷയങ്ങളെ ഒന്ന് 'താങ്ങാൻ' മലയാളി ഉപയോഗിച്ച് പോരുന്നുണ്ട്. ട്രോളുകൾ സുലഭമായ ഈ അടുത്ത കാലത്ത് പ്രത്യേകിച്ചും. അപ്പേരിൽ കലികാല വിശേഷങ്ങളെ ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ഒരു ഹ്രസ്വചിത്രമായാലോ? അത് ജനം കാണും, ഒന്നും രണ്ടും വട്ടമല്ല, ലക്ഷക്കണക്കിന് തവണ കാണും. അങ്ങനെ കണ്ടത് മൂന്നാഴ്ചക്കുള്ളിൽ 4.70 ലക്ഷം തവണ കടന്നു.  ഫേസ്ബുക്കിലെ ലക്ഷക്കണക്കിന് വ്യൂസ് കൂടാതെ, ചിത്രം യൂട്യുബിലും ഉണ്ട്.  ഒരു ഐഫോണിലാണ് 18 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.
നാട്ടുകാരനുമായുള്ള ഭാര്യയുടെ അവിഹിതം കണ്ടു പിടിക്കുന്ന ഭർത്താവ്. എന്നാൽ അടുത്ത കാലങ്ങളിൽ നിലവിൽ വന്ന ചില നിയമങ്ങളുടെ പശ്ചാത്തലത്തിൽ അയാൾ കടന്നു പോകുന്ന സന്ദർഭങ്ങളെ നർമ്മത്തിൽ പൊതിഞ്ഞവതരിപ്പിക്കുകയാണിവിടെ. "കണ്ടവർ പല തരത്തിലുള്ള അഭിപ്രായം പറഞ്ഞിട്ടുണ്ട്. തീവ്ര പാർട്ടി അനുഭാവി ഇത് പാർട്ടിക്കെതിരെന്നു പറയും. പോലീസുകാരെങ്കിൽ ഇതവരെ കളിയാക്കാനാണോയെന്നു ചോദിക്കും. മറ്റു ചിലരുടെ ചോദ്യം ഇത് വിധിക്കെതിരെയാണെന്നാവും," സംവിധായകൻ അരുൺ സേതു പറയുന്നു.
advertisement
ഇതിലെ സംഭവ വികാസങ്ങൾക്കെല്ലാം പശ്ചാത്തലം ഒരുക്കുന്നത് ഒരു റേഡിയോ പരിപാടിയാണ്. ചില റേഡിയോ പരിപാടികളുടെ രൂപത്തിലും ശ്രദ്ധ ലഭിക്കേണ്ട വിഷയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സന്തോഷ് ദിവാകരൻ, അഞ്ചോ നായർ, അരുൺ, ജിതിൻ ജോർജ് മാത്യു, സുധീഷ് സുരേന്ദ്രൻ എന്നിവരാണ് അഭിനേതാക്കൾ. ലാൻ സിനിമാസ് നിർമ്മിച്ച ചിത്രത്തിന്റെ ക്യാമറ സാംലാൽ പി. തോമസ്സാണ്. ഗോഡ്വിൻ ജിയോ സാബുവിന്റേതാണ് സംഗീതം.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
പോളണ്ട് എവിടെ കണ്ടാലും, ഒരക്ഷരം മിണ്ടരുത്
Next Article
advertisement
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
പ്രണയാഭ്യർത്ഥന നിരസിച്ചതിന് നടുറോഡിൽ പെൺകുട്ടിയെ മർദിച്ചു റോഡിലൂടെ വലിച്ചിഴച്ച് ഇൻസ്റ്റഗ്രാം സുഹൃത്ത്
  • ബെംഗളൂരുവിൽ 21 വയസുകാരിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇൻസ്റ്റഗ്രാം സുഹൃത്ത് ക്രൂരമായി മർദിച്ചു.

  • പ്രതി നവീൻ കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു; സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  • പെൺകുട്ടിയെ റോഡിലൂടെ വലിച്ചിഴച്ച് മർദിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണം പോലീസ് തുടരുന്നു.

View All
advertisement