Also Read- ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ്
സുജിത്തിനെ രക്ഷിക്കാനുള്ള ശ്രമം 50 മണിക്കൂറിനു ശേഷവും തുടരുകയാണ്. പൈലിങ് നടത്തുന്ന വലിയ റിഗ് ഉപയോഗിച്ചു 110 അടി ആഴത്തിൽ സമാന്തരമായി കുഴി നിർമിക്കുന്ന ജോലിയാണു നടക്കുന്നത്. ഈ കുഴിയിൽ നിന്നു കുഴൽ കിണറിലേക്കു തുരങ്കം നിർമിച്ചു അതുവഴി മൂന്നു സുക്ഷാ ഉദ്യോഗസ്ഥർ നേരിട്ടു ചെന്നു സുജിത്തിനെ രക്ഷിക്കാനാണു ശ്രമം. വെളളിഴാഴ്ച വൈകിട്ട് വീട്ടു മുറ്റത്തു കളിക്കുന്നതിനിടെയാണു സുജത് കുഴൽ കിണറിൽ വീണത്. ആദ്യം 26 അടിയിലായിരുന്നെങ്കിലും രക്ഷാപ്രവർത്തനത്തിനിടെ 100 അടി താഴ്ചയിലേക്കു വീണിരുന്നു.
advertisement
പ്രചരിക്കുന്ന വീഡിയോ 2017ലേത്
2017 ഓഗസ്റ്റ് 16നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോയിലെ സംഭവം നടന്നത്. രണ്ടുവയസ്സുകാരനായ ചന്ദ്രശേഖറാണ് കളിക്കുന്നതിനിടെ ഗുണ്ടൂരിലെ വിനുകോണ്ട ഉമ്മഡിവരം ഗ്രാമത്തിലെ പഴയ കുഴൽ കിണറില്‍ വീണത്.15 അടിയോളം താഴ്ചയില്‍ കുടുങ്ങിയ കുട്ടിയെ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ 12 മണിക്കൂറിനുശേഷം സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.