ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ്
Last Updated:
സൈനിക നീക്കത്തിനിടെ അബൂബക്കര്‍ അല്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു
ബാഗ്ദാദ് / വാഷിംഗ്ടണ്‍: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിറിയയില്‍ യു എസിന്റെ സൈനിക നീക്കത്തിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു. സൈനിക നീക്കത്തിനിടെ അബൂബക്കര്‍ അല്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടൊപ്പം ബാഗ്ദാദിയുടെ മൂന്നുമക്കളും മരിച്ചതായി ട്രംപ് പറഞ്ഞു. ഞായറാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്.
''അയാൾ രോഗിയും അധഃപതിച്ചവനുമായിരുന്നു, ഇപ്പോൾ അയാൾ പോയി''- വൈറ്റ് ഹൗസിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. യുഎസ് സൈനികർക്കാർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നും അതേസമയം, ബാഗ്ദാദിക്കൊപ്പമുണ്ടായിരുന്ന ഒട്ടേറെ പേർ സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. ഭയന്ന് നിലവിളിച്ചുകൊണ്ട് ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.
Also Read- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദർശനം: വീണ്ടും വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ
അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന ഊഹാപോങ്ങള്‍ ശരിവെക്കുന്നതരത്തില്‍ നേരത്തെ ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഒരുവലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
advertisement
കഴിഞ്ഞ അഞ്ച് വര്‍ഷമായി ബാഗ്ദാദി ഒളിവില്‍ കഴിയുകയായിരുന്നു. 2010ലാണ് ബാഗ്ദാദി ഭീകരസംഘടനയായ ഐസിസിന്റെ നേതാവാകുന്നത്. പിന്നീട് അല്‍ഖായിദ സംഘടനയില്‍ ലയിപ്പിച്ച ശേഷം ഐസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.
ബാഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ (60 കോടി രൂപ) പ്രതിഫലം നല്‍കുമെന്ന് യുഎസ് വിദേശകാര്യവകുപ്പ് 2011-ല്‍ പ്രഖ്യാപിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 27, 2019 7:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
ഐസിസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ്