TRENDING:

Independence Day | ഇരുപതുകോടി വീടുകളിൽ ദേശീയ പതാക; ബിജെപിയുടെ സ്വാതന്ത്ര്യ ദിന പരിപാടികൾ

Last Updated:

ഉത്തർപ്രദേശിൽ മാത്രം 3.18 കോടി വീടുകളിൽ പതാക ഉയർത്തുകയാണ് ലക്ഷ്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
#പ്രജ്ഞ കൗശിക
ത്രിവർണ്ണ പതാക
ത്രിവർണ്ണ പതാക
advertisement

ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് (Independence Day) സർക്കാർ ജീവനക്കാർ, അഭിഭാഷകർ, പോലീസ് ഉദ്യോ​ഗസ്ഥർ എന്നിവരുടെയടക്കം എല്ലാ വീടുകളിലും ദേശീയ പതാക (national flag) ഉയർത്താൻ നിർദേശം നൽകി ബിജെപി (BJP). അന്നേ ദിവസം രാവിലെ സ്വാതന്ത്ര്യ ദിന ഘോഷയാത്രകൾ (prabhat pheris) സംഘടിപ്പിക്കാനും രഘുപതി രാഘവ രാജാ റാമും (Raghupati Raghav Raja Ram) വന്ദേമാതരവും (Vande Mataram) ആലപിക്കാനും എല്ലാ പ്രാദേശിക ഭരണകൂടങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിന് ദേശസ്‌നേഹം ഉറപ്പാക്കാൻ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയും പാർട്ടി നേതാക്കൻമാർക്ക് നൽകിയിട്ടുണ്ട്.

advertisement

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പാർട്ടി ആസൂത്രണം ചെയ്യുന്ന പ്രത്യേക പരിപാടികൾ

കേന്ദ്രസർക്കാർ ആവിഷ്കരിച്ച 'ആസാദി കാ അമൃത് മഹോത്സവ്' (Azadi Ka Amrit Mahotsav) പരിപാടി ആഘോഷമാക്കാൻ പാർട്ടി നേതാക്കളും പ്രവർത്തകരും ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക ബിജെപി അധ്യക്ഷൻ ജെപി നദ്ദ (JP Nadda) നൽകിയിട്ടുണ്ട്. ആഗസ്റ്റ് 9 മുതൽ ആഗസ്റ്റ് 15 വരെ 'ഹർ ഘർ തിരംഗ' (Har Ghar Tiranga) ഡ്രൈവ് സംഘടിപ്പിക്കാൻ പാർട്ടി എംപിമാർ, ജനപ്രതിനിധികൾ എന്നിവർക്കും നിർദേശം നൽകിയിട്ടുണ്ട്.

advertisement

ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 11 വരെ പരിപാടിയെക്കുറിച്ച് ബോധവത്കരണം നടത്താനും, ദേശസ്‌നേഹത്തിന്റെ അന്തരീക്ഷം സൃഷ്‌ടിക്കാനും, തിരംഗ യാത്രകൾ നടത്താനും, മാർക്കറ്റുകൾ, തെരുവുകൾ, ഗ്രൗണ്ടുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ ഹോർഡിംഗുകൾ പ്രദർശിപ്പിക്കാനും പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. "ആഗസ്റ്റ് 11 മുതൽ 13 വരെ എല്ലാ വാർഡുകളിലും പ്രഭാത ഘോഷയാത്രകൾ സംഘടിപ്പിക്കുകയും രഘുപതി രാഘവ രാജാ റാമും, വന്ദേമാതരവും ആലപിക്കുകയും ചെയ്യണം," പാർട്ടി വൃത്തം ന്യൂസ് 18 നോട് പറഞ്ഞു.

2021 മാർച്ച് 12-നു നടന്ന ദണ്ഡി മാർച്ചിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആസാദി കാ അമൃത് മഹോത്സവ് പദ്ധതി ഫ്ളാ​ഗ് ഓഫ് ചെയ്തത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചതിനു ശേഷമാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 'ആസാദി കാ അമൃത് മഹോത്സവ്' എന്നാൽ ഊർജത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കൂടിച്ചേരൽ ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സ്വാതന്ത്ര്യ സമര സേനാനികളിൽ നിന്നുള്ള പ്രചോദനം, പുതിയ ചിന്തകൾ, പുതിയ പ്രമേയങ്ങൾ, സ്വാശ്രയത്വം, തുടങ്ങിയ ആശയങ്ങളെല്ലാം ഇതിൽ ഉൾക്കൊള്ളുന്നു", ഒരു ബിജെപി നേതാവ് ന്യൂസ് 18 നോട് പറഞ്ഞു.

advertisement

2022 ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 15 വരെ രാജ്യത്തുടനീളമുള്ള 20 കോടി കുടുംബങ്ങളിൽ ദേശീയ പതാക ഉയർത്താനാണ് പദ്ധതിയിലൂടെ പാർട്ടി ലക്ഷ്യം വെയ്ക്കുന്നത്. ഉത്തർപ്രദേശിൽ മാത്രം 3.18 കോടി വീടുകളിൽ പതാക ഉയർത്തുകയാണ് ലക്ഷ്യം. പതാകകൾ ഉയർത്തുന്നത് സംബന്ധിച്ച സന്ദേശം പകരാൻ ഗ്രാമങ്ങൾ തോറും പ്രത്യേക സംഘങ്ങളെ നിയോഗിക്കാനും പാർട്ടി ആലോചിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

എല്ലാ സർക്കാർ കെട്ടിടങ്ങൾക്കും പുറമേ, സർക്കാർ ജീവനക്കാർ, അഭിഭാഷകർ, പോലീസ് ഉദ്യോ​ഗസ്ഥർ എന്നിവരുടെയെല്ലാം വീടുകളിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തണമെന്നും നദ്ദ പാർട്ടി നേതാക്കൾക്കയച്ച നിർദേശത്തിൽ പറയുന്നു.

advertisement

"ദേശീയ പതാക ഉയർത്തുന്നതിനായി റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ (welfare associations (RWAs)), യുവജന സംഘടനകൾ, സന്യാസിമാരുടെ ആശ്രമങ്ങൾ, സാമൂഹിക സ്ഥാപനങ്ങൾ തുടങ്ങിയ ഓഫീസുകളുമായി ബന്ധപ്പെടണം. എല്ലാ വീട്ടിലും ദേശീയ പതാക ഉയർത്തണമെന്നാണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്," പാർട്ടി വൃത്തം പറഞ്ഞു.

എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും മറ്റ് വിൽപന കേന്ദ്രങ്ങളിലും ദേശീയ പതാക ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജെപി നദ്ദ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുണ്ട്.

രാജ്യത്തുടനീളം സ്ഥിതി ചെയ്യുന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ പ്രതിമകളും സ്മാരകങ്ങളും ഓഗസ്റ്റ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിലായി ശുചീകരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

"ഓഗസ്റ്റ് 10, 11, 12 തീയതികളിൽ ഓരോ ജില്ലയിലും യുവമോർച്ചയുടെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിക്കും. ദേശീയ പതാക ഉയർത്തുന്നതിന്റെ ഫോട്ടോകൾ ഈ പ്രോഗ്രാമിനായി പ്രത്യേകം സൃഷ്ടിച്ച സർക്കാരിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും", ഒരു പാർട്ടി നേതാവ് പറഞ്ഞു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ ആണ് ഈ പരിപാടിയുടെ കൺവീനർ.

പരമാവധി ആളുകൾക്ക് ബൂസ്റ്റർ ഡോസോ അല്ലെങ്കിൽ മുൻകരുതൽ കോവിഡ് വാക്സിൻ ഡോസുകളോ ഉറപ്പാക്കുകയാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പാർട്ടി നടത്താൻ പോകുന്ന രണ്ടാമത്തെ പദ്ധതി. ''കൂടുതൽ ആളുകൾക്ക് വാക്സിനേഷൻ ലഭിക്കുന്നുണ്ടെന്ന് പാർട്ടി ഉറപ്പു വരുത്തണം. ഇതിനായി പ്രാദേശിക തലത്തിലും ഏകോപനം ഉണ്ടാകണം. എല്ലാ എംപിമാരും എംഎൽഎമാരും ജനപ്രതിനിധികളും പാർട്ടി ഭാരവാഹികളും വാക്സിനേഷൻ കേന്ദ്രങ്ങൾ പതിവായി സന്ദർശിക്കുകയും ഹോർഡിംഗുകൾ, വാർത്താ സമ്മേളനങ്ങൾ, സോഷ്യൽ മീഡിയകൾ എന്നിവയിലൂടെ പൊതുജന അവബോധം സൃഷ്ടിക്കുകയും ചെയ്യണം", ജെ.പി. നദ്ദ പാർട്ടി നേതാക്കളോട് പറഞ്ഞു. ബിജെപി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗിനെ ഈ പരിപാടിയുടെ കൺവീനറായി നിയമിച്ചു.

2022 മെയ് 20-ന് 'ഹർ ഘർ തിരംഗ' പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ ചീഫ് സെക്രട്ടറിമാരുമായും യോഗം വിളിച്ചിരുന്നു. കാബിനറ്റ് സെക്രട്ടറി ആയിരുന്നു ഈ യോ​ഗത്തിൽ അധ്യക്ഷത വഹിച്ചത്. ഓരോരുത്തരും ചെയ്യേണ്ട ജോലികൾ ഈ യോ​ഗത്തിൽ വിശദീകരിച്ചിരുന്നു. എല്ലാ സർക്കാർ ജീവനക്കാരുടെയും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെയും സ്വയം സഹായ ഗ്രൂപ്പുകളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തം ആവശ്യമാണെന്നും യോ​ഗത്തിൽ പറഞ്ഞിരുന്നു. കോർപ്പറേറ്റ്, സ്വകാര്യ സ്ഥാപനങ്ങളെയും പദ്ധതിയിൽ പങ്കാളികളാക്കണമെന്നും നിർദേശം ഉയർന്നിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അമൃത് മഹോത്സവ്, ഹർ ഘർ തിരംഗ, പദ്ധതികളെക്കുറിച്ചുള്ള പ്രത്യേകം ലിങ്കുകൾ എല്ലാ സംസ്ഥാന സർക്കാരുകളുടെയും വെബ്‌സൈറ്റുകളിൽ ഉൾപ്പെടുത്താനാണ് നിർദേശം. എല്ലാ ഗ്രാമങ്ങളിലും ദേശീയ പതാക വിതരണം ചെയ്യാൻ പഞ്ചായത്തുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ദേശീയ പതാക വിതരണം ചെയ്യാനുള്ള നടപടികൾ ഉടൻ കൈക്കൊള്ളും. സംസ്ഥാന ട്രാൻസ്പോർട്ട് ബസുകളിൽ സ്വാതന്ത്ര്യ ദിന പദ്ധതികൾ സംബന്ധിച്ച പരസ്യങ്ങൾ ഉൾപ്പെടുത്തും. ടോളുകളും ചെക്ക്‌പോസ്റ്റുകളും ലഘുലേഖകൾ വിതരണം ചെയ്യാനായി ഉപയോ​ഗപ്പെടുത്തുമെന്നും സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
Independence Day | ഇരുപതുകോടി വീടുകളിൽ ദേശീയ പതാക; ബിജെപിയുടെ സ്വാതന്ത്ര്യ ദിന പരിപാടികൾ
Open in App
Home
Video
Impact Shorts
Web Stories