രാവിലെ വാതിലിൽ തട്ടി ഏറെ നേരം വിളിച്ചിട്ടും യുവാവ് വാതിൽ തുറക്കാത്തത്തിനെ തുടർന്ന് വീട്ടുകാർ വാതിൽ ചവിട്ടിപ്പൊളിച്ചാണ് അകത്തു കയറിയത്. ഈ സമയം യുവാവ് കട്ടിലിൽ മരിച്ച നിലയിൽ കിടക്കുകയായിരുന്നു. യുവാവിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയ സ്തംഭനമാണ് മരണ കാരണം എന്നും,ഉത്കണ്ഠയും പരിഭ്രാന്തിയുമാവാം ഇതിലേക്ക് നയിച്ചത് എന്നും ഡോക്ടർമാർ പറയുന്നു. മൃതദേഹം പോസ്റ്റ്‌മാർട്ടം ചെയ്യുന്നതിനായി ഗുഹാവത്തി മെഡിക്കൽ കോളേജിലേക്ക് അയച്ചു.
advertisement
ഇന്ത്യൻ ടീമിന്റെ കടുത്ത ആരാധകനായിരുന്നു മൃണാൽ. ഇന്ത്യ മത്സരത്തിൽ തോറ്റതിനെ തുടർന്ന് രാത്രി മൃണാൽ നല്ല രീതിയിൽ ഉറങ്ങിയിരുന്നില്ല. മത്സരം കഴിഞ്ഞ ശേഷം കടുത്ത നിരാശനായിരുന്നു മൃണാൽ. രാത്രി 12.30 ക്ക് ആണ് മൃണാൽ ഉറങ്ങാൻ പോയത്. രാവിലെ 6 മണിക്ക് മൃണാലിന്റെ അമ്മ നിരവധി തവണ വാതിലിൽ തട്ടി വിളിച്ചെങ്കിലും വിളി കേൾക്കാത്തതിനെത്തുടർന്ന് വാതിൽ ചവിട്ടിപ്പൊളിക്കുകയായിരുന്നു” – മൃണാലിന്റെ ബന്ധുവായ ധിരൻ മസുംദാർ പറഞ്ഞു.
പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകൂ. മൃണാലിന്റെ അച്ഛൻ ഗുഹാവത്തിയിലെ എൻഇഎഫ് ലോ കോളേജ് ഓഫീസ് സ്റ്റാഫാണ്.