ഉറുമ്പുകളേപ്പേടിച്ച് തെലങ്കാനയിൽ 25കാരി ജീവനൊടുക്കി. അമീൻപൂർ സ്വദേശിയായ മനീഷയാണ് ജീവനൊടുക്കിയത്. ഇവർക്ക് വർഷങ്ങളായി മൈർമെകോഫോബിയ (ഉറുമ്പുകളോടുള്ള ഭയം,) എന്നറിയപ്പെടുന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു.
ഭർത്താവിനും മൂന്ന് വയസ്സുള്ള മകൾക്കുമൊപ്പമായിരുന്നു മനീഷ താമസിച്ചിരുന്നത്. നിരന്തരമായ ഉത്കണ്ഠയുമായി ജീവിക്കാൻ കഴിയില്ലെന്നും ഭർത്താവിനോട് കുട്ടിയെ പരിപാലിക്കണമെന്നും ആത്മഹത്യാക്കുറിപ്പിൽ യുവതി എഴുതിയതായി പോലീസിനെ ഉദ്ധരിച്ച് തെലങ്കാന ടുഡേ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം ഭർത്താവ് ശ്രീകാന്ത് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുന്നതാണ് കണ്ടത്. അയൽക്കാരുടെ സഹായത്തോടെ വാതിൽ തുറന്നപ്പോഴാണ് മനീഷയെ സാരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.യുവതിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
advertisement
