ഹോസ്റ്റലിലേക്ക് അശ്ലീലമടങ്ങിയ കത്തുകൾ എറിഞ്ഞു നൽകിയതിനെത്തുടർന്നുണ്ടായ തർക്കമാണ് പിന്നീട് ആക്രമണത്തിൽ കലാശിച്ചത്. പെൺകുട്ടികളെ കയറിപിടിക്കാൻ ശ്രമിച്ചയാളെ അടിച്ചോടിച്ചതോടെയാണ് ആൾക്കൂട്ടം സ്കൂൾ പരിസരത്തേക്ക് ഇരച്ചുകയറി പെൺകുട്ടികളെ ആക്രമിച്ചത്. ദേഹമാസകലം മർദ്ദനമേറ്റ പെൺകുട്ടികളെ പിന്നീട് സ്കൂൾ അധികൃതർ ഇടപെട്ടാണ് പെൺകുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്. മർദ്ദനമേറ്റ പെൺകുട്ടികളിൽ ചിലരുടെ നില ഗുരുതരമാണ്.
ജയിൽ തടവുകാരെ മാധ്യമപ്രവർത്തനം പഠിപ്പിക്കുന്നു
മുപ്പതോളം വരുന്ന സംഘം ആയുധങ്ങളുമായാണ് പെൺകുട്ടികളെ മർദ്ദിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ഉണ്ടാകുമെന്നും ത്രിവേണിഗഞ്ച് പൊലീസ് അറിയിച്ചു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 07, 2018 4:40 PM IST