ജയിൽ തടവുകാരെ മാധ്യമപ്രവർത്തനം പഠിപ്പിക്കുന്നു

Last Updated:
അഹമ്മദാബാദ്: ​ജയിലുകളിൽ പലതരം പരിശീലനങ്ങളും പ്രവർത്തനങ്ങളുമൊക്കെ നടത്താറുണ്ട്. എന്നാൽ ജയിൽ തടവുകാരെ മാധ്യമപ്രവർത്തകരാകാൻ പഠിപ്പിച്ചാലോ? ഗുജറാത്തിലെ സബർമതി സെൻട്രൽ ജയിലിൽ ജേർണലിസം കോഴ്സ് ആരംഭിച്ചത്. ഗാന്ധിജിയുടെ 150-ാം വാർഷികത്തോട് അനുബന്ധിച്ച് ഒക്ടോബർ രണ്ടിനായിരുന്നു കോഴ്സിന്റെ ഉദ്ഘാടനം. ഗാന്ധിജി സ്ഥാപിച്ച നവജീവൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ജയിലിൽ ജേർണലിസം കോഴ്സ് ആരംഭിച്ചത്. ​കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രമുഖ മാധ്യമസ്ഥാപനങ്ങളിൽ ജോലി ഉറപ്പാണെന്നും നവജീവൻ ട്രസ്റ്റ് വക്താവ് പറയുന്നു.
അച്ചടി-ദൃശ്യമാധ്യമങ്ങളിൽ ജോലി ലഭിക്കുംവിധം പല കോഴ്സുകളാണ് ജയിലിൽ ആരംഭിക്കുന്നത്. ഇതിന്‍റെ തുടക്കമെന്നോണം പ്രൂഫ് റീഡിങ് കോഴ്‌സാണ് ആദ്യം ആരംഭിച്ചത്. തടവുപുള്ളികൾക്കും മാധ്യമപ്രവർത്തന രം​ഗത്ത് തൊഴിൽ സാധ്യത സൃഷ്ടിക്കുകയാണ് ഈ കോഴ്സിലൂടെ ഉദ്ദേശിക്കുന്നതെന്ന് നവജീവൻ ട്രസ്റ്റ് വ്യക്തമാക്കുന്നു. ക്ലാസുകള്‍ ഒക്ടോബര്‍ 15ന് ആരംഭിക്കും. ആദ്യബാച്ചിൽ ഇരുപത് പേർക്കാണ് പ്രവേശനം നൽകിയിരിക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസം ക്ലാസ് നടത്തും. മാധ്യമരം​ഗത്തെ പ്രധാനികളായിരിക്കും ക്ലാസുകൾ എടുക്കുന്നത്. ഇതുകൂടാതെ സ്ഥിരമായി ക്ലാസെടുക്കാൻ മൂന്നു അധ്യാപകരെയും നിയമിക്കുന്നുണ്ട്. ​ഗുജറാത്തി ഭാഷയിലാണ് പ്രൂഫ് റീഡിങ് കോഴ്സ് ആരംഭിക്കുന്നത്. കൂടുതൽ കോഴ്സുകൾ ആരംഭിക്കുന്നതിന് അനുസരിച്ച് മെച്ചപ്പെട്ട സൌകര്യങ്ങൾ ഒരുക്കുമെന്നും നവജീവൻ ട്രസ്റ്റ് അധികൃതർ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജയിൽ തടവുകാരെ മാധ്യമപ്രവർത്തനം പഠിപ്പിക്കുന്നു
Next Article
advertisement
ട്രെയിൻ യാത്രയ്ക്കിടെ പഴ്സ് മോഷണം പോയതിന് എസി കോച്ചിന്റെ ചില്ല് യുവതി തകർത്തു
ട്രെയിൻ യാത്രയ്ക്കിടെ പഴ്സ് മോഷണം പോയതിന് എസി കോച്ചിന്റെ ചില്ല് യുവതി തകർത്തു
  • യുവതിയുടെ പഴ്സ് മോഷണം പോയതിൽ എസി കോച്ചിന്റെ ചില്ല് തകർത്തു, വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

  • യുവതിയുടെ അടുത്ത് കുട്ടിയുണ്ടായിരുന്നും, ചില്ല് തകർത്തതിൽ യാത്രക്കാരുടെ മുന്നറിയിപ്പുകൾ അവഗണിച്ചതും വീഡിയോയിൽ.

  • റെയിൽവേ ജീവനക്കാരുടെ സഹായം ലഭിക്കാത്തതിൽ നിരാശയായ യുവതി ട്രെയിൻ ജനാലയിൽ ദേഷ്യം തീർത്തു.

View All
advertisement