വാഹനവ്യൂഹത്തിനു നേരെ 350 കിലോ സ്ഫോടക വസ്തുക്കൾ നിറച്ച ഒരു കാർ ഇടിച്ചു കയറുകയായിരുന്നു. സ്ഫോടനത്തിൽ ഒരു ബസ് പൂർണമായും തകർന്നു.
ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ശ്രീനഗറിൽ നിന്ന് 20 കിലോമീറ്റർ അകലെ പുല്‍വാമ ജില്ലയിലെ അവന്തിപുരയിലാണ് സി ആര്‍ പി എഫ് ജവാന്‍മാരുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം നടന്നത്. പരുക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുൽവാമ ഭീകരാക്രമണം: അസ്വസ്ഥമാക്കുന്ന ആക്രമണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി
advertisement
സൈനികരില്‍ പലരുടേയും നില ഗുരുതരമാണ്. 78 വാഹനങ്ങളിലായി 2500 സൈനീകരാണ് സഞ്ചരിച്ചിരുന്നത്. സ്‌ഫോടനത്തിന് ശേഷം സൈനീക വാഹനത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതായി പ്രദേശവാസികള്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് നാളെ കശ്മീരിലെത്തും. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. സൈന്യം ഉടന്‍ തിരിച്ചടി നല്‍കുമെന്നും സൂചനയുണ്ട്.