advertisement

പുൽവാമ ഭീകരാക്രമണം: അസ്വസ്ഥമാക്കുന്ന ആക്രമണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

Last Updated:

പുൽവാമയിലെ ഭീകരാക്രമണം തന്നെ അസ്വസ്ഥമാക്കുന്നെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വി

ന്യൂഡൽഹി: പുൽവാമയിലെ ഭീകരാക്രമണം തന്നെ അസ്വസ്ഥമാക്കുന്നെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ട്വിറ്ററിലാണ് രാഹുൽ ഗാന്ധി ഭീകരാക്രമണത്തെ അപലപിച്ചത്. വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയാണെന്നും പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയാണെന്നും രാഹുൽ ഗാന്ധി കുറിച്ചു.
ആക്രമണത്തെ അപലപിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രംഗത്തെത്തി. ഭീകാരാക്രമണത്തെ അപലപിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു. വീരമൃത്യു വരിച്ച ജവാൻമാരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. മോദി സർക്കാരിന്‍റെ കീഴിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെയുണ്ടാകുന്ന പതിനെട്ടാമത്തെ ഭീകരാക്രമണമാണ് ഇത്. എപ്പോഴാണ് 56 ഇഞ്ച് ഇതിനു മറുപടി നൽകുകയെന്നും അദ്ദേഹം ചോദിച്ചു.
ഭീകരാക്രമണത്തെക്കുറിച്ച് പറയാൻ വാക്കുകൾ മതിയാകില്ലെന്നും സർജിക്കൽ സ്ട്രൈക്കുകൾ ഒരു നേട്ടവും തരുന്നില്ലെന്നും മെഹ്ബൂബ മുഫ്തി പറഞ്ഞു. എൻ ഡി എ സർക്കാരും മറ്റ് രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് ഈ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ആത്യന്തികമായ ഒരു പരിഹാരം കണ്ടെത്തണമെന്നും മുഫ്തി പറഞ്ഞു.
advertisement
അതേസമയം, ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് വൈകുന്നേരം നടത്താനിരുന്ന വാർത്തസമ്മേളനം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി റദ്ദു ചെയ്തു. രാജ്യം ഇത്തരമൊരു ഭീകരാക്രമണത്തെ നേരിടുന്ന സമയത്ത് രാഷ്ട്രീയം സംസാരിക്കുന്നത് ഉചിതമാണെന്ന് കരുതുന്നില്ലെന്ന് അവർ പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/India/
പുൽവാമ ഭീകരാക്രമണം: അസ്വസ്ഥമാക്കുന്ന ആക്രമണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement