TRENDING:

അയോധ്യ തര്‍ക്കഭൂമി കേസ് ഭരണഘടനാ ബെഞ്ചിലേക്ക്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കഭൂമി കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലേക്ക്. ഹര്‍ജികള്‍ പത്താം തീയതി ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലാണ് ബെഞ്ച്. ജസ്റ്റിസ്മാരായ എസ്എ ബോബ്ഡേ, എന്‍വി രമണ, യുയു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍.
advertisement

കേസ് പരിഗണിക്കുന്നവരില്‍ നിലവിലെ ചീഫ് ജസ്റ്റിസും ഭാവി ചീഫ് ജസ്റ്റിസ്മാരാകുന്ന ജഡ്ജിമാരുമാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഭരണഘടന ബെഞ്ചില്‍ കേസെത്തുമ്പോല്‍ ഭൂമി തര്‍ക്ക കേസില്‍ നിന്ന് മാറി ഭരണഘടനാപരമായ കാര്യങ്ങളിലും ഇനി വാദം നടന്നേക്കും.

Also Read: രാമക്ഷേത്ര നിർമാണത്തിന് ഉടൻ ഓർഡിനൻസ് ഇറക്കില്ലെന്ന് നരേന്ദ്ര മോദി

നേരത്തെ കേസ് ഭരണഘടനാ ബെഞ്ചിന് വിടാൻ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര വിസമ്മതിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയുടെ തീരുമാനം.

advertisement

അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നായി വിഭജിച്ച് അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരായ 14 അപ്പീലുകളാണ് ഭരണഘടന ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കുക. കേസ് ഒരു ഭൂമി തര്‍ക്കം മാത്രമാണെന്നായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നിലപാട്. ഇസ്ലാം മത വിശ്വാസികള്‍ക്ക് ആരാധനക്കായി പള്ളി അനിവാര്യമല്ലെന്ന ഇസ്മയില്‍ ഫറൂഖി കേസിലെ ഭരണഘടന ബെഞ്ച് വിധി വിശാല ബഞ്ചിന് വിടണമെന്ന ആവശ്യം ഭൂരിപക്ഷ വിധിയിലൂടെ ദീപക് മിശ്ര അധ്യക്ഷനായ 3 അംഗ ബെഞ്ച് തള്ളിയിരുന്നു.

advertisement

BREAKING: പ്രധാനമന്ത്രി വരും; കൊല്ലം ബൈപാസ് തുറക്കും

അപ്പീലുകള്‍ ഭരണഘടന ബഞ്ചിന്റെ പരിഗണനക്ക് വരുന്നതോടെ ഉള്‍പ്പെട്ടിരിക്കുന്ന ഭരണഘടന വിഷയങ്ങളും കോടതി പരിശോധിക്കാന്‍ വഴിയൊരുങ്ങി. വ്യാഴാഴ്ച ഹര്‍ജികള്‍ പരിഗണനക്ക് വരുമ്പോള്‍ അന്തിമ വാദം എപ്പോള്‍ തുടങ്ങുമെന്ന കാര്യം കോടതി വ്യക്തമാക്കും. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസ് പരിഗണിക്കുക. രാമ ക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംഘപരിവാര്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെ ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് കേസില്‍ വിധിയുണ്ടാകുമോയെന്നത് പ്രധാനമാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ നവംബറില്‍ വിരമിക്കുന്നതിനാല്‍ ഈ വര്‍ഷം കേസില്‍ വിധിയുണ്ടാകുമെന്നുറപ്പ്.

advertisement

നേരത്തെ രാമക്ഷേത്ര നിര്‍മാണത്തിനായി ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു, സുപ്രീംകോടതി വിധി വന്ന ശേഷമേ ഓര്‍ഡിനന്‍സ് പരിഗണിക്കൂവെന്നും ഭരണഘടനാ പരിധിയില്‍ നിന്നുകൊണ്ട് പ്രശ്‌നം പരിഹരിക്കുമെന്നുമായിരുന്നു പുതുവത്സരദിനത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
അയോധ്യ തര്‍ക്കഭൂമി കേസ് ഭരണഘടനാ ബെഞ്ചിലേക്ക്