TRENDING:

ത്രിപുരയിൽ ഘോഷയാത്രക്കിടെ രഥം വൈദ്യുതി ലൈനിൽ തട്ടി 7 പേർ മരിച്ചു

Last Updated:

മരിച്ചവരിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും ഉൾപ്പെടും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ത്രിപുരയിൽ ഘോഷയാത്രക്കിടെ രഥം വൈദ്യുതി ലൈനിൽ തട്ടി എഴുപേർ മരിച്ചു. കുമാർഘട്ടിൽ നടന്ന ഉൽത്താ രഥയാത്രയ്ക്കിടെയാണ് സംഭവം. മരിച്ചവരിൽ രണ്ടു കുട്ടികളുമുണ്ട്. 133 കെ വി ലൈനിൽ തട്ടിയ രഥത്തിന് തീപിടിക്കുകയായിരുന്നു. സംഭവത്തിൽ പതിനെട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ആറു പേരുടെ നില ഗുരുതരമാണ്.
Image: Twitter
Image: Twitter
advertisement

മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. രഥയാത്രയ്ക്കിടയിൽ ആളുകൾക്ക് വൈദ്യുതാഘാതമേൽക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. സിമ പാൽ (33), സുസ്മിത ബൈശ്യ (30), സുമ ബിശ്വാസ് (28), രൂപക് ദാസ് (40), രോഹൻ ദാസ് (9), ഷമാൽക്കർ (9) എന്നിവരാണ് മരിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പരിക്കേറ്റവരെ ഉനാകോട്ടി കൈലാസഹറിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി മണിക് സാഹ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
ത്രിപുരയിൽ ഘോഷയാത്രക്കിടെ രഥം വൈദ്യുതി ലൈനിൽ തട്ടി 7 പേർ മരിച്ചു
Open in App
Home
Video
Impact Shorts
Web Stories