കുട്ടികൾ ഇരുമ്പ് ഗേറ്റിൽ കയറുകയും മുന്നോട്ടു പിന്നോട്ടും ആട്ടാൻ തുടങ്ങുകയും ചെയ്തതോടെ ദുർബലമായി വെൽഡ്ചെയ്തുവച്ചിരുന്ന ഗേറ്റ് അജയ് യുടെ ശരീരത്തേക്ക് വീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്ക് പറ്റുകയുമായിരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ജൂലൈ 31 ന് മൂന്നരവയസുള്ള ഗിരിജ ഗണേഷ് ഷിൻഡേ എന്ന പെൺകുട്ടിയുടെ ദേഹത്ത് ഇരുമ്പ് ഗേറ്റ് പതിച്ച് കുട്ടി മരിച്ചിരുന്നു. സംഭവത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്താവുകയും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. കുട്ടികൾ ഗേറ്റ് അടച്ചു കളിച്ചുകൊണ്ടിരുന്നതിന്റെ സമീപത്തുകൂടി പോയ ഗിരിജയുടെ ദേഹത്തേക്ക് ഗേറ്റ് തകർന്നു വീഴുകയും രക്ഷപെടാൻ കഴിയാത്ത തരത്തിൽ കുട്ടി ഗേറ്റിനടിയിൽ കുടുങ്ങുകയുമായിരുന്നു.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Telangana
First Published :
November 05, 2024 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കെ സ്കൂളിലെ ഇരുമ്പ് ഗേറ്റ് വീണ് 6 വയസുകാരന് ദാരുണാന്ത്യം