ബാറ്ററി പൊട്ടിത്തെറിച്ചതോടെ ശിവകുമാറിനും ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കും പൊള്ളലേറ്റു. ഇവരുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി അവരെ നാലുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ശിവകുമാർ മരണപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവകുമാറിന്‍റെ ഭാര്യയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ചയാണ് ശിവകുമാർ ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയതെന്നാണ് റിപ്പോർട്ട്. അതേസമയം ഏതു കമ്പനിയുടേതാണ് സ്കൂട്ടർ എന്ന കാര്യം വ്യക്തമായിട്ടില്ല. ഒരാഴ്ചയ്ക്കിടെ തെലുങ്ക് സംസ്ഥാനങ്ങളിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഏപ്രിൽ 19 ന് ഇലക്ട്രിക് ഇരുചക്രവാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80 വയസ്സുള്ള ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
advertisement
ബാറ്ററി ചാർജ് ചെയ്യുന്നതിനിടെ വീട്ടിലാണ് സംഭവം. സംഭവത്തിൽ ബി.രാമസ്വാമി (80) മരിച്ചു, രക്ഷിക്കാൻ ശ്രമിച്ച മകൻ ബി. പ്രകാശിനും മകൾ കമലമ്മയ്ക്കും പൊള്ളലേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈ സംഭവത്തിൽ പ്യുവർ ഇവിക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 304 എ (അശ്രദ്ധ മൂലം മരണത്തിന് കാരണമായത്) പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായും പ്രാദേശിക അധികാരികളുമായി സഹകരിക്കുന്നതായും ഉപയോക്താവിൽ നിന്ന് വിശദാംശങ്ങൾ തേടുന്നതായും പ്യുവർ ഇവി പ്രസ്താവന ഇറക്കി.
രാജ്യത്ത് ഇത്തരം സംഭവങ്ങളുടെ ഒരു പരമ്പര ബാറ്ററികളുടെ സുരക്ഷയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മറ്റ് ചില നിർമ്മാതാക്കളുടെ മൂന്ന് പ്യുവർ ഇവി സ്കൂട്ടറുകൾക്കും ഇലക്ട്രിക് വാഹനങ്ങൾക്കും കഴിഞ്ഞ മാസങ്ങളിൽ വ്യത്യസ്ത സംഭവങ്ങളിൽ തീപിടിത്തമുണ്ടായി.