അതേസമയം പന്തല്ലൂരിൽ മൂന്നാഴ്ചയ്ക്കിടെ രണ്ടുപേരാണ് പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതേത്തുടർന്ന് പന്തല്ലൂർ താലൂക്കിൽ ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ച വിവരം അറിഞ്ഞ് സംഘടിച്ചെത്തിയ നാട്ടുകാർ രാത്രി ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ വിവിധയിടങ്ങളിൽ റോഡ് ഉപരോധിച്ചിരുന്നു. നാടുകാണി ചുരം വഴി കേരളത്തിലേക്കുള്ള ഗതാഗതം ഉൾപ്പടെ തടസപ്പെട്ടു.
അതിനിടെ പുലിയെ പിടികൂടാനായി വനംവകുപ്പ് നടപടികൾ ഊർജിതമാക്കി. പന്തല്ലൂർ താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ കുറേ ദിവസങ്ങളിലായി നിരവധി വളർത്തുമൃഗങ്ങളെയും പുലി പിടികൂടിയിരുന്നു. വിവിധ സ്ഥലങ്ങളിൽ ആക്രമണം നടത്തിയത് ഒരേ പുലി ആണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
advertisement