TRENDING:

ഡൽഹി മദ്യനയക്കേസ്: അഴിമതിപ്പണം AAP ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ED

Last Updated:

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി അഴിമതി പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായി ഇഡി കുറ്റപത്രത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മദ്യനയ അഴിമതിയിലൂടെ ലഭിച്ച പണം ആം ആദ്മി പാർട്ടി ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി (എഎപി) അഴിമതി പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായി ഇഡി കുറ്റപത്രത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്.
advertisement

മദ്യനയക്കേസിലെ പ്രതിയായ എഎപിയുടെ കമ്മ്യൂണിക്കേഷൻസ് ഇൻ ചാർജ് മേധാവിയായിരുന്ന വിജയ് നായരുടെ ഫോണിൽ നിന്ന് സമീർ മഹേന്ദ്ര ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി വീഡിയോ കോൾ ചെയ്തു എന്ന ആരോപണവും ഇ ഡി ഉന്നയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. 2022ലെ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി മത്സരിക്കുകയും രണ്ട് സീറ്റുകൾ നേടുകയും ചെയ്തിരുന്നു.

Also read- ശൈശവ വിവാഹത്തിനെതിരെ നടപടി കടുപ്പിച്ച് അസം സര്‍ക്കാര്‍; 1800 പേർ അറസ്റ്റിൽ

advertisement

കഴിഞ്ഞ വർഷം മദ്യനയക്കേസിൽ വ്യവസായി സമീർ മഹേന്ദ്രുവിനും നാല് സ്ഥാപനങ്ങൾക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചിരുന്നു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അഞ്ച് വ്യക്തികൾക്കും ഏഴ് കമ്പനികൾക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച അനുബന്ധ കുറ്റപത്രം ഡൽഹി കോടതി വ്യാഴാഴ്ച പരിഗണിച്ചിരുന്നു. പ്രതികളായ വിജയ് നായർ, പി ശരത് ചന്ദ്ര റെഡ്ഡി, ബിനോയ് ബാബു, അഭിഷേക് ബോയിൻപള്ളി, അമിത് അറോറ എന്നിവർക്കെതിരെ ഫെബ്രുവരി 23 ന് സ്‌പെഷ്യൽ ജഡ്ജി എം കെ നാഗ്പാൽ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു.

advertisement

നിലവിൽ ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇഡി കേസ് സിബിഐ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ്, ഉപമുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയുമായ മനീഷ് സിസോദിയയെയും മറ്റ് 14 വ്യക്തികളെയും സ്ഥാപനങ്ങളെയും എഫ്ഐആറിൽ പ്രതികളാക്കിയിട്ടുണ്ട്, അതിൽ ജിഎൻസിടിഡിയിലെ എക്സൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതായും ജഡ്ജി പറഞ്ഞു.

Also read- 1991ൽ 100 രൂപ കൈക്കൂലി വാങ്ങിയ കേസിൽ 32 വർഷത്തിന് ശേഷം തടവ് ശിക്ഷയും 15000 രൂപ പിഴയും വിധിച്ച് കോടതി

advertisement

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി കുറ്റപത്രം സമർപ്പിച്ചത്. അതേസമയം, കേസിൽ സിസോദിയയെ പ്രതിയായി ഉൾപ്പെടുത്തിയിട്ടില്ലെന്നും കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ ഏജൻസി ജഡ്ജിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വിവിധ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത ഈ കേസിൽ ഏജൻസി സമർപ്പിച്ച രണ്ടാമത്തെ ചാർജ് ഷീറ്റ് ആണിത്.

കഴിഞ്ഞ വർഷം നവംബറിലാണ് ആദ്യ എഫ്ഐആർ ഫയൽ ചെയ്തത്. കേസിൽ ഇതുവരെ ഇഡി അറസ്റ്റ് ചെയ്തവരുൾപ്പെടെ ആകെ 12 പേരെയാണ് ഏറ്റവും പുതിയ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം, ഉപഭോക്താക്കൾക്ക് വലിയ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന എഎപി സർക്കാരിന്റെ ഡൽഹി എക്‌സൈസ് നയം 2021-22 ,ജൂലൈ 31 ന് റദ്ദാക്കിയിരുന്നു.

advertisement

നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും ക്രമക്കേടും ഉണ്ടെന്ന ആരോപണം ഉയർന്നതോടെയാണ് നയം ഇഡി നിരീക്ഷണത്തിന് കീഴിൽ വന്നത്. പിന്നീട്, ഡൽഹി എക്‌സൈസ് നയം 2021-22 നടപ്പാക്കിയതിലെ ക്രമക്കേടിനെക്കുറിച്ച് എൽജി വിനയ് കുമാർ സക്‌സേന സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
ഡൽഹി മദ്യനയക്കേസ്: അഴിമതിപ്പണം AAP ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ED
Open in App
Home
Video
Impact Shorts
Web Stories