തുടക്കത്തിൽ എബിവിപി പ്രവർത്തകരെ അനുനയിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും അവർ പ്രതിഷേധമാർച്ചുമായി മുന്നോട്ടു നീങ്ങുകയും മുദ്രാവാക്യം മുഴക്കി കോമ്പൗണ്ടിനുള്ളിൽ കുത്തിയിരിപ്പ് പ്രകടനം നടത്തുകയും ചെയ്തു. പിന്നീട് പ്രവർത്തകർ ജ്ഞാനേന്ദ്രയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി. ഇതോടെ പോലീസുകാർ അവരെ ബംഗ്ലാവിൽ നിന്ന് വലിച്ചിറക്കി. ഇതിനിടെയാണ് പൊലീസ് എബിവിപി പ്രവർത്തകർക്കുനേരെ ലാത്തിവീശിയത്.. പിന്നീട് പ്രവർത്തകരെ സർക്കാർ വാഹനങ്ങളിൽ കയറ്റി സ്ഥലത്തുനിന്ന് മാറ്റുകയും ചെയ്തു.
ദക്ഷിണ കന്നഡയിലെ ഭാരതീയ ജനതാ യുവമോർച്ച ജില്ലാതല ഭാരവാഹിയായ നെട്ടറിനെ ചൊവ്വാഴ്ച രാത്രി കോഴിക്കട അടച്ച് വീട്ടിലേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സക്കീർ (29), ഷഫീഖ് (27) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാളെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്, വിശദാംശങ്ങൾ വെളിപ്പെടുത്താതെ പോലീസ് വൃത്തങ്ങൾ പറഞ്ഞു.
advertisement
കൊലപാതകം നടന്ന് രണ്ട് ദിവസത്തിന് ശേഷം, ഒരു കടയുടെ പുറത്ത് നിൽക്കുകയായിരുന്ന ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു സൂറത്കലിലെ മംഗൽപേട്ട സ്വദേശി മുഹമ്മദ് ഫാസിലിനെ വ്യാഴാഴ്ച രാത്രി അജ്ഞാതരായ നാലുപേർ ചേർന്ന് വെട്ടിക്കൊന്നു. 20 പേരെ ചോദ്യം ചെയ്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.