കഴിഞ്ഞ ദിവസമാണ് അജിത് ചെന്നൈ വിമാനത്താവളത്തിൽ എത്തിയത്. പുറത്ത് കാത്തുനിന്ന മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ അജിത് കാറിൽ കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിൽ പെട്ടെന്നാണ് വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിരവധി വിമാനങ്ങൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകും ചെയ്തു. ഇതോടെ നിരവധി യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയത്.
താരത്തിന്റെ സുരക്ഷയെ കുറിച്ച് ആരാധകർ ആശങ്കകൾ പങ്കുവച്ചിരുന്നു. അദ്ദേഹം സുരക്ഷിതനാണെന്നും ഉടനെ തിരിച്ചെത്തുമെന്നും അജിത്തിന്റെ മാനേജർ നേരത്തെ വ്യക്തമാക്കിയിരുന്നു.
കാർ റേസിംഗ് താരമായ അജിത് തന്റെ ജീവിതത്തിലെ കൂടുതൽ സമയവും ദുബായിലാണ് ചെലവഴിക്കുന്നത്. ധാരാളം റേസിംഗ് സർക്യൂട്ടുകളുള്ള സ്ഥലം കൂടിയാണ് യുഎഇ. അതുകൊണ്ട് തന്നെ പരിശീലനത്തിനായി താരം യുഎഇയാണ് തെരഞ്ഞെടുക്കുന്നത്.
advertisement
