TRENDING:

മൂന്നുപേരെ ഇടിച്ചിട്ട കാർ ഓടിച്ചത് നടി ദിവ്യ സുരേഷ്; കണ്ടെത്തിയത് സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷം

Last Updated:

മൂന്ന് പേർക്ക് പരിക്കേറ്റ അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും വാഹനം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരുവിൽ ബൈക്ക് യാത്രികരെ ഇടിച്ചിട്ട കാർ ഓടിച്ചത് നടി ദിവ്യ സുരേഷ് എന്ന് പോലീസ്. സംഭവം നടന്ന് ആഴ്ചകൾ കഴിഞ്ഞതും, സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നടിയും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ദിവ്യ സുരേഷാണ് കാർ ഓടിച്ചിരുന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നു. ഒക്ടോബർ 4ന് പുലർച്ചെ 1.30 ഓടെ ബൈതാരായണപുരയിലെ നിത്യ ഹോട്ടലിന് സമീപത്തായിരുന്നു സംഭവം. മൂന്ന് പേർക്ക് പരിക്കേറ്റ അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും വാഹനം ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ദിവ്യ സുരേഷ്, സി.സി.ടി.വി. ദൃശ്യം
ദിവ്യ സുരേഷ്, സി.സി.ടി.വി. ദൃശ്യം
advertisement

ഒക്ടോബർ 4 ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ മൂന്ന് പേരെ കാർ ഇടിച്ചിടുകയായിരുന്നു. തെരുവ് നായ്ക്കളെ ഒഴിവാക്കാൻ ബൈക്ക് ചെറുതായി വെട്ടിച്ചതും, ദിവ്യ ഓടിച്ചിരുന്നതായി പറയപ്പെടുന്ന കാർ ഇടിച്ചതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പോലീസ് പറയുന്നതനുസരിച്ച്, കിരൺ ജി., ബന്ധുക്കളായ അനുഷ, അനിത എന്നിവർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് കിരൺ (25), അനുഷ (24) എന്നിവർക്ക് നിസാര പരിക്കേറ്റു. എന്നിരുന്നാലും, അനിത (33) യുടെ കാലിന് ഒടിവ് സംഭവിച്ചതിനെത്തുടർന്ന് ബിജിഎസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയ നിർദ്ദേശിക്കപ്പെടുകയുമായിരുന്നു.

advertisement

advertisement

മൂന്ന് ദിവസത്തിന് ശേഷം കിരൺ കേസ് നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 7 ന് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 281 (പൊതുവഴിയിൽ അമിതവേഗത്തിൽ വാഹനമോടിക്കുക), സെക്ഷൻ 125 (എ) (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി) എന്നിവയ്‌ക്കൊപ്പം മോട്ടോർ വാഹന നിയമത്തിലെ മറ്റ് പ്രസക്തമായ വകുപ്പുകളും ചുമത്തി കേസെടുത്തതായി പോലീസ് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Divya Suresh has been named by the police in Bengaluru hit-and-run case registered early this month. Weeks after the incident, CCTV footage has emerged. The video shows actress and former Bigg Boss contestant Divya Suresh driving the car. The incident took place around 1.30 am on October 4 near Nithya Hotel in Baitarayanapura. A case has been registered and the vehicle has been taken into custody by Bengaluru police in the accident that injured three people

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
മൂന്നുപേരെ ഇടിച്ചിട്ട കാർ ഓടിച്ചത് നടി ദിവ്യ സുരേഷ്; കണ്ടെത്തിയത് സംഭവം നടന്ന് ആഴ്ചകൾക്ക് ശേഷം
Open in App
Home
Video
Impact Shorts
Web Stories