TRENDING:

‘ഇതൊരു വിമാനത്താവളമാണെന്ന് വിശ്വസിക്കില്ല; അഭിമാനിക്കുന്നു'; വീഡിയോ പങ്കുവച്ച് മാധവൻ; പ്രതികരിച്ച് പ്രധാനമന്ത്രി

Last Updated:

താരത്തിന്റെ വീഡിയോ സന്ദേശത്തോടു പ്രധാനമന്ത്രിയും പ്രതികരിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള നടൻ ആർ.മാധവന്റെ വീഡിയോയാണ് വൈറലാക്കുന്നത്. വിമാനത്താവളത്തിൽ പുതിയതായി തുറന്ന ടെർമിനലിന്റെ അടിസ്ഥാന സൗകര്യങ്ങളെ പ്രശംസിച്ച കൊണ്ട് താരത്തിന്റെ വാക്കുകളാണ് വീഡിയോയിൽ പറയുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ഇതിൽ പ്രതികരിച്ച് പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്ത് എത്തി.
advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മികച്ച അടിസ്ഥാന സൗകര്യങ്ങളോട് കൂടിയാണ് ഈ വിമാനത്താവളം നിർമ്മിച്ചതെന്നും അതിൽ വളരെ അഭിമാനമുണ്ടെന്നും താരം വീഡിയോയിൽ പറയുന്നുണ്ട്. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനം അവിശ്വസനീയമാണെന്നും ഇവിടെ കാണുന്ന ചെടികള്‍ ഒക്കെ ശരിക്കുമുള്ളതെന്നും മാധവൻ വീഡിയോയിൽ പറഞ്ഞു. ഇത് പിന്നീട് രാജ്യത്തിന്റെ വളർച്ചയ്ക്കായുള്ള പുതിയ തലമുറയുടെ അടിസ്ഥാന സൗകര്യങ്ങളെന്നായിരുന്നു പ്രധാനമന്ത്രി കുറിച്ചത്. പിന്നാലെ നിരവധി പേർ ബെംഗളൂരു എയർപോർട്ടിനെ പ്രശംസിച്ച് രംഗത്തെത്തി.

മലയാളം വാർത്തകൾ/ വാർത്ത/India/
‘ഇതൊരു വിമാനത്താവളമാണെന്ന് വിശ്വസിക്കില്ല; അഭിമാനിക്കുന്നു'; വീഡിയോ പങ്കുവച്ച് മാധവൻ; പ്രതികരിച്ച് പ്രധാനമന്ത്രി
Open in App
Home
Video
Impact Shorts
Web Stories