TRENDING:

'ഇത് എന്റെ സമർപ്പണം'; കോവിഡ് വാക്സിനെക്കുറിച്ചുള്ള ന്യൂസ് 18 ഡോക്യുമെന്ററിക്ക് ശബ്ദം നൽകി ബോളിവുഡ് നടൻ മനോജ് ബാജ്പേയി

Last Updated:

ഹിസ്റ്ററി ടിവി 18 ൽ ഇന്നു രാത്രി എട്ടു മണിക്ക് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മിഹിർ ത്രിവേദി
advertisement

കോവിഡ് വാക്സിൻ വികസന രം​ഗത്ത് ഇന്ത്യയുടെ സംഭാവനകളെക്കുറിച്ചു പ്രതിപാദിക്കുന്ന ന്യൂസ് 18 ഡോക്യുമെന്ററിയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബോളിവുഡ് നടൻ മനോജ് ബാജ്പേയി. ‘The Vial – India’s Vaccine Story’ എന്ന പേരിലൊരുക്കിയ ഡോക്യുമെന്ററിക്ക് ശബ്ദം നൽകിയത് മനോജ് ബാജ്പേയി ആണ്. കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഭാ​ഗമായ മുൻനിര ആരോ​ഗ്യ പ്രവർത്തകർക്കും മറ്റെല്ലാവർക്കും വേണ്ടിയുള്ള തന്റെ സമർപ്പണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിൻ വികസിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമായ ദൗത്യം രാജ്യം വിജയകരമായി പൂർത്തിയാക്കിയതാണ് ഡോക്യുമെന്ററിയിൽ വിവരിക്കുന്നത്. നമ്മളിൽ ഭൂരിഭാ​ഗവും സ്വന്തം വീടുകളിൽ ഇതൊന്നുമറിയാതെ കഴിയുകയായിരുന്നു. എന്നാൽ ആയിരക്കണക്കിന് ആളുകൾ അപ്പോഴും ജോലി ചെയ്യുന്നുണ്ടായിരുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ, സ്വന്തം കുടുംബജീവിതം പോലും ത്യജിച്ച് ജീവൻ പണയപ്പെടുത്തിയ ആരോ​ഗ്യ പ്രവർത്തകർ തുടങ്ങിയവരുടെ സംഭാവനകളെയെല്ലാം ഈ ഡോക്യുമെന്ററി നന്ദിയോടെ ഓർക്കുന്നു”, മനോജ് ബാജ്പേയി കൂട്ടിച്ചേർത്തു.

advertisement

ഈ ഡോക്യുമെന്ററിക്ക് ശബ്ദം നൽകുക എന്നത് വലിയ ഉത്തരവാദിത്തം ആയിരുന്നു എന്നും മനോജ് ബാജ്പേയി പറഞ്ഞു. ”ഒരുപാട് ഡാറ്റ ഉണ്ടായിരുന്നു. അതെല്ലാം നന്നായി അവതരിപ്പിക്കുക എന്നത് വലിയ ഉത്തരവാദിത്തം ആയിരുന്നു”, അദ്ദേഹം പറഞ്ഞു.

ഡോക്യുമെന്ററിയിൽ കോവിഡ് മഹാമാരിക്കെതിരായ ഇന്ത്യയുടെ വിജയത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി വിശദമായി സംസാരിക്കുന്നുണ്ട്. വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അഡാർ പൂനവാല, ഭാരത് ബയോടെക് ചെയർമാൻ ഡോ. കൃഷ്ണ എല്ല എന്നിവരുടെ അഭിമുഖങ്ങളും ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

advertisement

Also Read- കോവിഡ് വ്യാപനം: ജീനോം സീക്വൻസിങ് വർദ്ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി

”രാജ്യത്ത് വാക്‌സിൻ എങ്ങനെ ഉത്പാദിപ്പിച്ചു എന്നും അത് ജനങ്ങളിലേക്ക് എങ്ങനെ വിതരണം ചെയ്തുവെന്നുമാണ് ഡോക്യുമെന്ററി വ്യക്തമാക്കുന്നത്. ഇത് എല്ലാവരും അറിഞ്ഞിരിക്കണം. ഇതിന് പിന്നിലെ അജ്ഞാതമായ ചില വശങ്ങൾ കൂടി ജനങ്ങളിലേയ്ക്ക് എത്തിക്കാൻ നിർമ്മാതാക്കൾ കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. ഈ പ്രകൃതിയിലെ വെറുമൊരും സ്പീഷ്യസ് മാത്രമാണ് നാം. പ്രകൃതിയെ ഒരിയ്ക്കലും നിസാരമായി കാണരുത്”, ഡോക്യുമെന്ററി നൽകുന്ന സന്ദേശത്തെക്കുറിച്ച് ബാജ്‌പേയി പറഞ്ഞു. ”നമ്മൾ ജനങ്ങൾക്കും നന്ദി പറയണം. രാജ്യത്തെ ജനസംഖ്യയിൽ ഭൂരിഭാഗവും വാക്സിൻ എടുക്കാൻ ആഗ്രഹിച്ചവരാണ്. കോവിഡ്-19 ന് അവസാനമുണ്ടാകണമെന്ന് അവർ ആഗ്രഹിച്ചു. അവസാനം, അവർക്ക് കുടുംബത്തിന് വേണ്ടി കൂടുതൽ ജോലി ചെയ്ത് സമ്പാദിക്കേണ്ടിവന്നു”, അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

130 കോടി ജനങ്ങളിൽ കുറഞ്ഞത് ഒരു ഡോസ് വാക്‌സിൻ എത്തിക്കുന്നതിന് പുറമേ കോവിഡ് പോരാട്ടത്തിൽ ഇന്ത്യ ആഗോളതലത്തിലും വലിയ പങ്കു വഹിച്ചു. ഇന്ത്യയുടെ ‘വാക്സിൻ മൈത്രി’ പദ്ധതി വഴി 100 രാജ്യങ്ങളിലായി 232.43 മില്യൺ ഡോസ് കോവിഡ് -19 വാക്സിൻ എത്തിക്കാൻ കഴിഞ്ഞു. രാജ്യത്തിന്റെ വലിയ നേട്ടത്തിന് തെളിവാണിത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഹിസ്റ്ററി ടിവി 18 ൽ ഇന്നു രാത്രി എട്ടു മണിക്ക് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യും.

മലയാളം വാർത്തകൾ/ വാർത്ത/India/
'ഇത് എന്റെ സമർപ്പണം'; കോവിഡ് വാക്സിനെക്കുറിച്ചുള്ള ന്യൂസ് 18 ഡോക്യുമെന്ററിക്ക് ശബ്ദം നൽകി ബോളിവുഡ് നടൻ മനോജ് ബാജ്പേയി
Open in App
Home
Video
Impact Shorts
Web Stories