മൂന്ന് സ്ഥാനാർത്ഥികളെ ഡിഎംകെയും പ്രഖ്യാപിച്ചിട്ടുണ്ട്. പി വിൽസൻ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. എസ് ആർ ശിവലിംഗം, എഴുത്തുകാരി സൽമ എന്നിവരും ഡിഎംകെ സ്ഥാനാർത്ഥികളാകും. അതേസമയം, നിലവില്‍ രാജ്യസഭാ അംഗമായ വൈക്കോയ്ക്ക് സീറ്റ് നിഷേധിച്ചു. 2024ലെ ലോക്സഭാ സീറ്റിന് മുന്നോടിയായി ഡിഎംകെയുടെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസിൽ മക്കൾ നീതി മയ്യം ചേർന്നിരുന്നു. ആകെയുള്ള 39 സീറ്റുകളിലും മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു.
ഇതിനിടെ, കമൽ ഹാസനെതിരെ ബിജെപി രംഗത്തെത്തി. കമൽ ഹാസന്‍ കന്നഡയെ അപമാനിച്ചെന്നാണ് ആരോപണം. തമിഴിൽ നിന്ന് ജന്മമെടുത്ത ഭാഷയാണ് കന്നഡയെന്ന് തഗ് ലൈഫ് ഓഡിയോ ലോഞ്ച് പരിപാടിയിൽ കമൽ പറഞ്ഞിരുന്നു. ഇത് കന്നഡ ഭാഷയെ അപമാനിക്കുന്നതാണെന്ന് കർണാടക ബിജെപി പ്രസിഡന്‍റ് ബി വിജയേന്ദ്ര പറഞ്ഞു. സ്വന്തം ഭാഷയെ പുകഴ്ത്താൻ മറ്റൊരു ഭാഷയെ ഇകഴ്ത്തരുതെന്നും ബി വിജയേന്ദ്ര കൂട്ടിച്ചേര്‍ത്തു. കന്നഡ നടൻ ശിവരാജ് കുമാറിനോട് സംസാരിക്കവേയായിരുന്നു കമൽ ഹാസന്റെ പരാമർശം.
advertisement
Summary: Actor-politician Kamal Haasan is set to enter the Rajya Sabha with support from the ruling Dravida Munnetra Kazhagam (DMK). DMK informed that Haasan will be fielded for Rajya Sabha elections through the alliance in accordance with the poll deal before the Lok Sabha elections in 2024.