" ഏതാണ്ട് 5 ലക്ഷം രൂപയുടെ ഇടപാടാണ് എൻ്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് തട്ടിപ്പുകാരൻ നടത്തിയത്. ഇത്തരം തട്ടിപ്പ് സംഭവിക്കുമ്പോഴെല്ലാം എന്ത് ചെയ്യണമെന്ന് നമുക്കറിയില്ല. ഞാൻ കസ്റ്റമർ കെയറിലേക്ക് വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല " എന്നും താരം വ്യക്തമാക്കി. താൻ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കുന്നത് ഒരു റസ്റ്റോറന്റിൽ വച്ചായിരുന്നു എന്നും ശാന്തനു പറഞ്ഞു. ബില്ല് നൽകാനായി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചപ്പോൾ അദ്ദേഹത്തിന്റെ കാർഡിന്റെ പരിധി കഴിഞ്ഞെന്ന് അറിയുകയായിരുന്നു.
advertisement
" ഞാൻ ഒരു റെസ്റ്റോറൻ്റിലായിരുന്നു, അവിടെ ഞാൻ ബില്ലടയ്ക്കാൻ എൻ്റെ കാർഡ് നൽകി, എന്നാൽ എന്റെ കാർഡിന്റെ പരിധി കഴിഞ്ഞതായി അതിൽ കാണിച്ചു. പൊതുവെ ഇത് ഒരിക്കലും എൻ്റെ കാര്യത്തിൽ സംഭവിക്കാറില്ല. അതുകൊണ്ട് എനിക്ക് സംശയം തോന്നി. ഞാൻ ഉടൻ തന്നെ എന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് എൻ്റെ ക്രെഡിറ്റ് കാർഡിൽ നിന്ന് മറ്റാരോ പണം ചെലവഴിക്കുന്നുണ്ടെന്ന് മനസ്സിലായത്." എന്നും നടൻ പറയുന്നു . താൻ തട്ടിപ്പിനിരയായ സംഭവം അദ്ദേഹം എക്‌സിലും പങ്കുവെച്ചിരുന്നു. തന്റെ പേരിൽ മറ്റൊരു കാർഡ് ജനറേറ്റ് ചെയ്യുകയും ബാങ്കിൽ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസവും ഫോൺ നമ്പറും തന്റെ അറിവില്ലാതെ തന്നെ മാറ്റിയെന്നും താരം ആരോപിച്ചു.
" എൻ്റെ ആക്‌സിസ് ബാങ്ക് അക്കൗണ്ടിലൂടെ തട്ടിപ്പിനിരയായി. എൻ്റെ അറിവില്ലാതെ ഒരു കാർഡ് സൃഷ്ടിക്കുകയും, എൻ്റെ രജിസ്റ്റർ ചെയ്ത ഇമെയിലും ഫോൺ നമ്പറും ഒരു സ്ഥിരീകരണവും ഇല്ലാതെ മാറ്റുകയും ചെയ്തു. OTP പോലും ലഭിച്ചില്ല' എന്നും അദ്ദേഹം തിങ്കളാഴ്ച എക്സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. എന്നാൽ സംഭവത്തിൽ സുരക്ഷാ പുനസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ ഉടൻതന്നെ സ്വീകരിച്ചതിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു. ബാങ്കുമായി ബന്ധപ്പെട്ട് ഇക്കാര്യങ്ങൾ വിശദമായി സംസാരിച്ചെങ്കിലും അക്കൗണ്ടിൽ നിന്നും നഷ്ടപ്പെട്ട പണം തിരികെ വീണ്ടും അടക്കാനാണ് അവർ നിർദ്ദേശിച്ചത്. എന്നാൽ ബാങ്കിന്റെ ഭാഗത്തുനിന്നുള്ള സാങ്കേതിക തകരാർ മൂലം പണം നഷ്ടപ്പെട്ടതിനാൽ പണം തിരികെ നൽകിയോ എന്ന കാര്യം വ്യക്തമല്ല.
അജയ് ദേവ്ഗണും തബുവും അഭിനയിക്കുന്ന ശാന്തനു മഹേശ്വരിയുടെ ഏറ്റവും പുതിയ ചിത്രമാണ് "ഔറോൺ മേ കഹൻ ദം ഥാ". ഏപ്രിലിൽ ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീഷിക്കുന്നത്.