TRENDING:

Aditya-L1 Solar Mission| സൗരദൗത്യം: ആദിത്യ-എൽ1ന്റെ കൗണ്ട്ഡൗൺ തുടങ്ങി; വിക്ഷേപണം നാളെ രാവിലെ 11.50ന്

Last Updated:

പിഎസ്എൽവി സി 57 ​റോക്കറ്റിലാണ് ആദിത്യ എൽ1 പേടകത്തിന്‍റെ സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്ര

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 പേടകം വിക്ഷേപിക്കാനുള്ള കൗണ്ട്ഡൗൺ തുടങ്ങി. ഉച്ചക്ക് 12.10നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്​പേസ് സെന്ററിൽ വിക്ഷേപണത്തിന് സജ്ജമായ റോക്കറ്റിന്‍റെ കൗണ്ട്ഡൗൺ ആരംഭിച്ചത്. നാളെ രാവിലെ 11.50നാണ് പേടകം കുതിച്ചുയരുക. പിഎസ്എൽവി സി 57 ​റോക്കറ്റിലാണ് ആദിത്യ എൽ1 പേടകത്തിന്‍റെ സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്ര.
(Image: ISRO)
(Image: ISRO)
advertisement

ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലഗ്രാഞ്ച് 1 (എല്‍1) പോയിന്‍റിലാണ് പേടകം സ്ഥാപിക്കുക. സൂര്യന്‍റെ പുറംഭാഗത്തെ താപ വ്യതിയാനങ്ങളും സൗര കൊടുങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം. പിഎസ്എൽവി സി 57 ​റോക്കറ്റ് ഭൂമിയുടെ 800 കിലോമീറ്റർ അടുത്തുള്ള ഭ്രമണപഥത്തിലാണ് ആദ്യം പേടകത്തെ എത്തിക്കുക. ഭൂമിയുടെ ഭ്രമണപഥത്തിൽ വലംവെക്കുന്ന പേടകത്തിന്റെ ഭ്രമണപഥം ഘട്ടം ഘട്ടമായി പ്രൊപ്പൽഷൻ എഞ്ചിൻ ജ്വലിപ്പിച്ച് വികസിപ്പിക്കും.

തുടർന്ന് ലോ എനർജി പ്രൊപ്പൽഷൻ ട്രാൻസ്ഫർ വഴി പേടകത്തെ ലഗ്രാഞ്ച് 1 പോയിന്‍റിന് സമീപം എത്തിക്കും. ദൗത്യത്തിലെ ഏറ്റവും സങ്കീർണ ഘട്ടമാണിത്. തുടർന്ന് പ്രൊപ്പൽഷൻ എഞ്ചിന്റെ സഹായത്തിൽ എൽ1 പോയിന്‍റിലെ ഹോളോ ഓർബിറ്റിൽ പേടകത്തെ സ്ഥാപിക്കും.

advertisement

മൂന്നുമാസം സഞ്ചരിച്ചാണ് പേടകം ഈ മേഖലയില്‍ എത്തുക. സൗരവാതങ്ങള്‍, കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന്‍ തുടങ്ങിയ സൗരപ്രതിഭാസങ്ങളെ പറ്റി പഠിക്കുകയാണ് ലക്ഷ്യം. ഇതിനായി 7 പേലോഡുകള്‍ ആദിത്യയിലുണ്ട്. സൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷന്‍ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും. ആദിത്യ എല്‍1 രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണമായി തദ്ദേശീയമായി നിര്‍മിച്ചതാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/
Aditya-L1 Solar Mission| സൗരദൗത്യം: ആദിത്യ-എൽ1ന്റെ കൗണ്ട്ഡൗൺ തുടങ്ങി; വിക്ഷേപണം നാളെ രാവിലെ 11.50ന്
Open in App
Home
Video
Impact Shorts
Web Stories