മധ്യപ്രദേശിലെ ബുർഹാൻപൂർ ജില്ലയിലെ ഗജാനൻ മഹാജൻ എന്നയാളാണ് ശ്രീരാമന് വേണ്ടി പാദരക്ഷ ഉപേക്ഷിച്ചത്. 40 വയസുകാരനായ ഇദ്ദേഹം 11 വർഷം മുമ്പാണ് അയോധ്യയിൽ ശ്രീരാമന് വലിയ ക്ഷേത്രം പണിയുന്നത് വരെ ചെരിപ്പിടില്ലന്നാണ് പ്രതിജ്ഞ ചെയ്തത്. ഇപ്പോൾ ശ്രീരാമൻ്റെ ഒരു വലിയ ക്ഷേത്രം പണിതിരിക്കുന്നു. 11 വർഷത്തിന് ശേഷം ഞാൻ വീണ്ടും ചെരിപ്പ് ധരിക്കാൻ തുടങ്ങുകയാണെന്ന് ഗജാനൻ പറഞ്ഞു.
പാദരക്ഷ ഉപേക്ഷിച്ച സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. പക്ഷെ, പ്രതിജ്ഞ ലംഘിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. രാംലല്ലയെ പ്രതിഷ്ഠിക്കുന്നത് വരെ പാദരക്ഷ ധരിച്ചിരുന്നില്ല. ശ്രാവണ മാസത്തിലെ അവസാന തിങ്കളാഴ്ച വീട്ടിൽ പൂജ നടത്തിയതിന് ശേഷം ചെരുപ്പ് ധരിക്കുമെന്നാണ് ഈ മദ്ധ്യപ്രദേശ് സ്വദേശി പറയുന്നത്. എല്ലാ വർഷവും അയോധ്യയിലെത്തി ദർശനം നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ഗജനാൻ വ്യക്തമാക്കി.
advertisement