കംറ തന്നെയായിരുന്നു വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചത്. യാത്രയ്ക്കിടയിൽ കംറ മാധ്യമപ്രവർത്തകനെ കണ്ടുമുട്ടുമ്പോൾ അദ്ദേഹത്തോട് കുറെ ചോദ്യങ്ങൾ ചോദിക്കുന്നു. എന്നാൽ, ഒന്നിനു പോലും ഇദ്ദേഹം മറുപടി നൽകുന്നില്ലെന്ന് മാത്രമല്ല തന്‍റെ ലാപ് ടോപിൽ ശ്രദ്ധിക്കുക മാത്രമാണ് ചെയ്യുന്നതും.
സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിനെ തുടർന്ന് നിരവധിപേരാണ് കംറയ്ക്ക് പിന്തുണയുമായി എത്തിയത്. ഇങ്ങനെയൊന്ന് ആവശ്യമായിരുന്നെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ മറ്റു ചിലർ ചോദ്യങ്ങൾ അൽപം കടന്നുപോയെന്നും പറഞ്ഞു. ഇതിനിടയിലാണ്, വിമാനത്തിലെ അസ്വീകാര്യമായ പെരുമാറ്റത്തിന് ആറുമാസത്തേക്ക് വിലക്ക് ഏർപ്പെടുത്തുകയാണെന്ന് പ്രഖ്യാപനവുമായി ഇൻഡിഗോ എത്തിയത്. എന്നാൽ, സന്തോഷത്തോടെ വിലക്കിനെ സ്വീകരിക്കുന്നെന്ന് ആയിരുന്നു കുനാലിന്‍റെ മറുപടി.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 28, 2020 11:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രശസ്ത മാധ്യമപ്രവർത്തകന് നേരെ വിമാനത്തിൽ വെച്ച് ചോദ്യങ്ങൾ; കൊമേഡിയൻ കുനാൽ കംറയെ ആറു മാസത്തേക്ക് വിലക്കി ഇൻഡിഗോ