TRENDING:

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന ഭാരവാഹികളുടെ പട്ടിക; കേരളത്തിൽ പ്രകാശ് ജാവ്ദേക്കർ

Last Updated:

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുൻപ് ബിജെപി തങ്ങളുടെ തിരഞ്ഞെടുപ്പ് ഗീതവും വീഡിയോയും പുറത്തിറക്കിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളുടെയും സഹ ഭാരവാഹികളുടെയും നാമനിർദ്ദേശ പട്ടിക പുറത്ത് വിട്ട് ബിജെപി. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റായ ബൈജയന്ത് ജയ് പാണ്ടയെ ഉത്തർപ്രദേശിന്റെ ചുമതലയും മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിന് കേരളത്തിന്റെ ചുമതലയും നൽകി.
(Shutterstock)
(Shutterstock)
advertisement

വിവിധ സംസ്ഥാനങ്ങളിലെ ഭാരവാഹികളെ അറിയാം

ആൻഡമാൻ നിക്കോബാർ - വൈ സത്യ കുമാർ

അരുണാചൽ പ്രദേശ് - അശോക് സിംഗൽ

ബിഹാർ - വിനോദ് താവ്‌ഡെ

ചണ്ഡീഗഡ് - വിജയ്ഭായ് രൂപാണി, എംഎൽഎ

ദാമൻ & ദിയു - പൂർണേഷ് മോദി, എംഎൽഎ

ഗോവ - ആശിഷ് സൂദ്

ഹരിയാന - ബിപ്ലബ് കുമാർ ദേവ്, എംപി

ഹിമാചൽ പ്രദേശ് - ശ്രീകാന്ത് ശർമ, എംഎൽഎ

ജമ്മു-കാശ്മീർ - തരുൺ ചുഗ്

advertisement

ജാർഖണ്ഡ് - ലക്ഷ്മികാന്ത് ബാജ്പേയി, എംപി

കർണാടക - രാധാമോഹൻ ദാസ് അഗർവാൾ, എംപി

കേരളം - പ്രകാശ് ജാവ്ദേക്കർ

ലഡാക്ക് - തരുൺ ചുഗ്

ലക്ഷദ്വീപ് - അരവിന്ദ് മേനോൻ

മധ്യപ്രദേശ് - മഹേന്ദ്രകുമാർ സിങ്, എംഎൽസി

ഒഡീഷ - വിജയ്പാൽ സിംഗ് തോമർ, എംപി

പുതുച്ചേരി - നിർമ്മൽ കുമാർ സുരാന

പഞ്ചാബ് - വിജയ്ഭായ് രൂപാണി, എംഎൽഎ

സിക്കിം - ദിലീപ് ജയ്‌സ്വാൾ, എം.എൽ.സി

തമിഴ്നാട് - അരവിന്ദ് മേനോൻ

advertisement

ഉത്തർപ്രദേശ് - ബൈജയന്ത് "ജയ്" പാണ്ഡ

ഉത്തരാഖണ്ഡ് - ദുഷ്യന്ത് കുമാർ ഗൗതം

പശ്ചിമ ബംഗാൾ - മംഗൾ പാണ്ഡെ, എംഎൽസി

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുൻപ് ബിജെപി തങ്ങളുടെ തിരഞ്ഞെടുപ്പ് ഗീതവും വീഡിയോയും പുറത്തിറക്കിയിരുന്നു. ബിജെപിയുടെ പ്രകടന പത്രികക്കായി നമോ ആപ്പ് (NaMo App) വഴി ആശയങ്ങൾ പങ്ക് വയ്ക്കാൻ രാജ്യത്തെ യുവ വോട്ടർമാരെ പ്രധാനമന്ത്രി ക്ഷണിച്ചിരുന്നു. മികച്ച ആശയങ്ങൾ നൽകുന്ന വോട്ടർമാരുമായി നേരിട്ട് ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ദേശീയ സമ്മതിദായക ദിനത്തോടാനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർ പേര് രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബീഹാറിലെ മഹാസഖ്യം (Mahagathbandhan) തകർത്ത് മുഖ്യമന്ത്രി നിതീഷ് കുമാർ വീണ്ടും ബിജെപിയുമായി സഖ്യമുണ്ടാക്കാൻ ആലോചിക്കുന്നുവെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് ബിജെപി ഭാരവാഹികളുടെ പട്ടിക പുറത്തിറക്കിയത്. എന്നാൽ വരാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ (INDIA) സഖ്യം ബിജെപിയെ കേന്ദ്രത്തിൽ നിന്നും പുറത്താക്കുമെന്ന് ഇന്ത്യ സഖ്യത്തിലെ അംഗവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ പ്രതികരിച്ചു. “ മതേതര, ജനാധിപത്യ, റിപ്പബ്ലിക്കായ ” ഇന്ത്യയിൽ ബിജെപിക്കെതിരെ ഇന്ത്യ സഖ്യം വലിയ രാഷ്ട്രീയ പോരാട്ടത്തിനു തന്നെ തയ്യാറാവേണ്ടതുണ്ടെന്ന് സിപിഐ(എം) നേതാവായ സീതാറാം യെച്ചൂരി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാന ഭാരവാഹികളുടെ പട്ടിക; കേരളത്തിൽ പ്രകാശ് ജാവ്ദേക്കർ
Open in App
Home
Video
Impact Shorts
Web Stories